ഫിജിയില്‍ പുതിയ പ്രധാനമന്ത്രി വന്നേക്കും
സുവാ: ബന്ദിയാക്കപ്പെട്ട മഹേന്ദ്ര ചൗധരിയുടെ നേതൃത്വത്തിലുള്ള ലേബര്‍ ഗവണ്‍മെന്റ് വീണ്ടും അധികാരത്തിലെത്തുമെന്ന് ഉറപ്പു പറയാനാവില്ലെന്ന് ഫിജി പ്രസിഡണ്ട്. രാജ്യത്ത് പുതിയ പ്രധാനമന്ത്രിയെ അവരോധിക്കുന്നതിന്റെ സൂചനയായാണ് ഈ നീക്കത്തെ നിരീക്ഷകര്‍ കാണുന്നത്.
ഇത്രയും പ്രശ്നങ്ങളുണ്ടാക്കിയ ഒരു സര്‍ക്കാരിനെ തിരിച്ച് അവരോധിക്കാന്‍ സാധിക്കുമെന്ന് എനിക്കുറപ്പു പറയാന്‍ പറ്റില്ല. ചൗധരി രാജിവെക്കാന്‍ തയ്യാറാണെങ്കില്‍ അത് അദ്ദേഹം തന്നെ നേരിട്ട് പറയണം, പ്രസിഡണ്ട് റതു കമീസേസെ മാര വാര്‍ത്താലേഖകരോട് പറഞ്ഞു.
ഫിജിയിലെ ആദ്യത്തെ ഇന്ത്യന്‍ വംശജനായ പ്രധാനമന്ത്രി മഹേന്ദ്ര ചൗധരിയെയും മന്ത്രിസഭാംഗങ്ങളെയും കഴിഞ്ഞ വെള്ളിയാഴ്ച രാവിലെയാണ് ഒരു പറ്റം ആയുധധാരിക് ബന്ദികളാക്കിയത്. പിന്നീട് കുറെ ബന്ദികളെ വിട്ടയച്ചെങ്കിലും പ്രധാനമന്ത്രിയും മറ്റ് 14 പേരും ഇപ്പോഴും പാര്‍ലമെന്റ് മന്ദിരത്തില്‍ ബന്ദികളായി കഴിയുന്നു.
അട്ടിമറി നടത്തിയ ജോര്‍ജ് സ്പെയ്റ്റിന്റെ പ്രേരണയില്‍ മഹേന്ദ്ര ചൗധരി രാജിവെക്കാന്‍ സമ്മതിച്ചെന്ന് ഫിജി റേഡിയോ നേരത്തെ റിപ്പോര്‍ട്ടു ചെയ്തിരുന്നു. എന്നാല്‍ ഇതിനെക്കുറിച്ച് ചൗധരി ഇതുവരെ ഒന്നും പറഞ്ഞിട്ടില്ല.
അട്ടിമറിക്കുശേഷം പ്രസിഡണ്ട് മാര രാജ്യത്ത് അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്.












Click it and Unblock the Notifications