ഫിജി: അട്ടിമറി ന്യായീകരിക്കാനാവില്ലെന്ന് റബൂക്ക
വെല്ലിംഗ്ടണ്‍: ഫിജി പ്രധാനമന്ത്രിയെയും മന്ത്രിസഭാംഗങ്ങളെയും പാര്‍ലമെന്റില്‍ ബന്ദിയാക്കിയത് അംഗീകരിക്കാനാവില്ലെന്ന് മുന്‍ ഫിജി ഭരണാധികാരി സിതിവേനി റബൂക്ക പ്രസ്താവിച്ചു.
ഫിജിയിലെ ജനങ്ങള്‍ക്കുവേണ്ടിയാണ് തങ്ങല് അട്ടിമറി നടത്തിയതെന്ന വിമതനേതാവ് ജോര്‍ജ് സ്പെയ്റ്റിന്റെ വാദത്തെ അംഗീകരിക്കുന്നുവെങ്കിലും അതിനുവേണ്ടി തെരഞ്ഞെടുത്തു മാര്‍ഗത്തെ ന്യായീകരിക്കാനാവില്ലെന്ന് റബൂക്ക വ്യക്തമാക്കി. ഫിജി ജനങ്ങളുടെ താല്പര്യം രക്ഷിക്കാനെന്ന് അവകാശപ്പെട്ട് 1987-ല്‍ പട്ടാള അട്ടിമറിക്ക് നേതൃത്വം കൊടുത്തയാളാണ് റബൂക്ക.
സ്പെയ്റ്റിന്റെയും കൂട്ടാളികളുടെയും പ്രവൃത്തി ഫിജിയിലെ ജനങ്ങളുടെ അവകാശത്തിനുവേണ്ടി നിലകൊളളുന്ന കൗണ്‍സിലിന്റെ മേധാവികളില്‍ വിരുദ്ധാഭിപ്രായമുണ്ടാക്കുമെന്ന് റബൂക്ക പറഞ്ഞു. കൗണ്‍സില്‍ മേധാവികളുടെ യോഗം നാളെ ചേരുന്നുണ്ട്. പ്രസിഡണ്ട് റതു കമീസേസെ മാരയുടെ നേതൃത്വത്തിലുള്ള വിശ്വാസപ്രമേയവും കൗണ്‍സിലില്‍ അവതരിപ്പിച്ചേക്കും.
കൗണ്‍സിലിന്റെ ചെയര്‍മാനായ റബൂക്കയെയാണ് അട്ടിമറി നേതാക്കളുമായി ചര്‍ച്ച നടത്താന്‍ പ്രസിഡണ്ട് നിയോഗിച്ചിരുന്നത്.
-
ഈ രണ്ട് ജില്ലകള്‍ വളരെ പിന്നാക്കം; മതാന്ധതയും വിപ്ലവവും മാറ്റിവച്ച് ചിന്തിക്കണം എന്ന് നടി ലക്ഷ്മി പ്രിയ -
അരൂർ-തുറവൂർ എലിവേറ്റഡ് ഹൈവേ; പദ്ധതി വൈകിച്ച് കെഎസ്ഇബിയും എൻഎച്ച്എഐയും, യാത്രക്കാർ ദുരിതത്തിൽ -
'ദിലീപിൻ്റെ വീട്ടിൽ നിന്നും ഇറങ്ങുമ്പോൾ മഞ്ജു വാര്യർ അവസാനമായി പറഞ്ഞത്..'ഭാഗ്യലക്ഷ്മി പറഞ്ഞത് -
'മഞ്ജു വാര്യർ പാവം, അസൂയപ്പെട്ടിട്ട് എന്ത് കാര്യം,നിർബന്ധം ഒറ്റക്കാര്യത്തിൽ മാത്രം';ദിലീപിൻ്റെ വാക്കുകൾ -
"കോഴിക്കോട്ടെ ഫ്ലാറ്റ് കേന്ദ്രീകരിച്ച് സിനിമാക്കാരുടെ ആഭാസത്തരം, ജോയ് മാത്യു പോലും രഞ്ജിത്തിനെ കാണാൻ പോയില്ല" -
ബെംഗളൂരു സിൽക്ക് ബോർഡ് ഡെബിൾ ഡെക്കർ ഫ്ലൈഓവർ ഇനിയും വൈകുമോ? തലവേദന തീർക്കുന്നത് ഇത് -
സൗദി അറേബ്യ എന്തിനുള്ള പുറപ്പാടാണ്; എത്തിച്ചത് 23000 പാക് സൈനികരെ, ഇറാന് ചര്‍ച്ച പൊളിഞ്ഞു -
ലുലു ഗ്രൂപ്പിന് രണ്ടാമത്തെ ഭൂമിയും നഷ്ടമായേക്കും; നിയമക്കുരുക്കില്‍ പെട്ട് വന്‍ പദ്ധതി, പ്രതിഷേധം -
ഡോളറിന് കിട്ടിയത് എട്ടിന്റെ പണി...! സ്വര്‍ണത്തിന് ഇനി കുതിപ്പിന്റെ കാലം, വില കൂടാന്‍ പോകുന്നു -
സ്വർണ വില 2ശതമാനം ഇടിഞ്ഞു; ഇനിയും കുറയും.. അര പവൻ 25,000 രൂപയ്ക്ക് വാങ്ങാനാകുമെന്ന് കരുതുന്നുണ്ടോ? -
കാത്തിരുന്ന രാജയോഗം നാളെ മുതല്‍.. വിഷുക്കാലത്ത് സൗഭാഗ്യപ്പെരുമഴ; ഈ രാശിക്കാരാണോ? -
പാകിസ്ഥാനിലെ യുഎസ്-ഇറാൻ ചർച്ച പരാജയം; പിന്നാലെ റഷ്യയുടെ എൻട്രി, മധ്യസ്ഥത്തിന് സന്നദ്ധത അറിയിച്ച് പുടിൻ












Click it and Unblock the Notifications