സാങ്കേതിക വിദ്യാ രംഗത്ത് നാല് കോടി ഡോളര്‍ പദ്ധതി
ദില്ലി: കമ്പ്യൂട്ടര്‍ അനുബന്ധ സാമഗ്രികളുടെ നിര്‍മ്മാണ രംഗത്ത് ഇന്ത്യയെ മുന്‍പന്തിയിലെത്തിക്കാന്‍ പോന്ന നാല് കോടി ഡോളറിന്റെ ഒരു പദ്ധതി ലോക ബാങ്കിന്റെ തന്നെ ഇന്റര്‍നാഷണല്‍ ഫെനാന്‍സ് കോര്‍പ്പൊറേഷന്‍ (ഐ എഫ് സി) തിങ്കളാഴ്ച അവതരിപ്പിച്ചു.
ഫ്ലോപ്പികളും മറ്റും നിര്‍മ്മിക്കുന്ന ഇന്ത്യയിലെ ഏക കമ്പനിയായ മോസര്‍ ബായര്‍ ഇന്ത്യ ലിമിറ്റഡിനെ ഈ നിക്ഷേപം സി ഡി കളും ഡി വി ഡി കളും നിര്‍മ്മിക്കാന്‍ പര്യാപതമാക്കും. കമ്പനിയുടെ 2900 കോടി രൂപയുടെ പ്രോജക്റ്റ് ഒരു കയറ്റുമതി ലക്ഷ്യമാക്കിയുള്ള ഒരു യൂണിറ്റ് തുടങ്ങാനും ലക്ഷ്യമിട്ടിട്ടുണ്ട്. വര്‍ഷം 7600 കോടി സി ഡി കളാണ് നിര്‍മ്മാണ ലക്ഷ്യം.
സാങ്കേതിക വിദ്യാ മേഖലയില്‍ ഈ പദ്ധതി പ്രാദേശിക വളര്‍ച്ച നിലനിര്‍ത്താനും ഇന്ത്യയെ ഇത്തരം സാങ്കേതിക മികവുള്ള ഉല്‍പന്നങ്ങളുടെ ഒരു പ്രധാനപ്പെട്ട നിര്‍മ്മാണ കേന്ദ്രമായി വളര്‍ത്താനും ഉപകരിക്കും എന്ന് ഐ എഫ് സി യുടെ ബര്‍ണാര്‍ഡ് പാസ്ക്വിയര്‍ പറഞ്ഞു. ഐ എഫ് സിയുടെ നിക്ഷേപം കമ്പനിയുടെ വളര്‍ച്ചയ്ക്ക് സഹായകമാണെന്ന് എം ബി ഐ എല്ലിന്റെ മേധാവിയായ ദീപക് പുരി അറിയിച്ചു.












Click it and Unblock the Notifications