ബോംബെ ഓഹരി സൂചിക 23 പോയിന്റ് കൂടി
മുംബൈ: ബോംബെ ഓഹരി സൂചിക ചൊവാഴ് തിരിച്ചു വരവ് നടത്തി 3943.54 ല്‍ അവസാനിച്ചു. തിങ്കളാഴ്ചത്തേതിനേക്കാള്‍ 23.36 പോയിന്റ് (0.60 ശതമാനം) കൂടുതലാണിത്. വിദേശ ഫണ്ടുകള്‍ അവസാന അര മണിക്കുറില്‍ സാങ്കേതിക വിദ്യാ കമ്പനികളുടെ ഓഹരികള്‍ വാങ്ങിക്കൂട്ടിയതാണ് തിരിച്ചുവരവിന് കാരണം.
ചൊവാഴ്ച നാഷണല്‍ സ്റോക്ക് എക്സ്ചേഞ്ച് സൂചിക 1230.30 ലാണ് അവസാനിച്ചത്. ഇത് തിങ്കളാഴ്ചത്തേതിലും 2.70 പോയിന്റ് (0.22 ശതമാനം) കുറവാണ്. തിങ്കളാഴ്ച 1268.20 ലായിരുന്നു അവസാനിച്ചത്.
മാര്‍ച്ചാദ്യം മുതല്‍ താഴ്ന്നു കൊണ്ടിരുന്ന സാങ്കേതിക വിദ്യാ ഓഹരികളാണ് തിരിച്ചുവരവിന് നേതൃത്വം നല്‍കിയത്. വൈകിട്ട് വരേയും വില കുറഞ്ഞു കൊണ്ടിരുന്ന ഇന്‍ഫോസിസ്് ടെക്നോളജീസ്, സീ ടെലിഫിലിംസ്, സത്യം കമ്പ്യൂട്ടര്‍ സര്‍വീസസ്, ഹിമാച്ചല്‍ ഫ്യൂച്ചറിസ്റ്റിക്ക് കമ്മ്യൂണിക്കേഷന്‍സ് എന്നീ കമ്പനികളുടെ ഓഹരികളാണ് നല്ല തിരിച്ചുവരവ് നടത്തിയത്.
ഫണ്ടുകള്‍ ഓഹരികള്‍ വാങ്ങിയത് ഹൃസ്വകാല നിക്ഷേപകരെ വില്‍ക്കുന്നതില്‍ നിന്ന് പിന്തിരിപ്പിച്ചു. വിപണി തിരിച്ചു വരവിനും ഇത് സഹായകമായി എന്ന് വ്യാപാരികള്‍ പറഞ്ഞു.
ചൊവാഴ്ചത്തെ നല്ല പ്രകടനം പക്ഷെ വ്യാപാരികള്‍ക്ക് കൂടുതല്‍ പ്രതീക്ഷ നല്‍കുന്നില്ല. എല്ലാ തലത്തിലും വില്‍പ്പനക്കാര്‍ ധാരാളമുള്ളത് കൊണ്ട് വലിയ തിരിച്ചുവരവിന്റെയൊന്നും പ്രതീക്ഷയില്ലെന്ന് ബിര്‍ളാ സണ്‍ ലൈഫിലെ കെ രാമചന്ദ്രന്‍ പറഞ്ഞു.












Click it and Unblock the Notifications