ഓഹരി വിപണിയിലെ ഇടിവ് ആശങ്കാകുലമെന്ന് മന്ത്രി
ദില്ലി: ഓഹരി വിപണിയിലെ ഇടിവിനെ കുറിച്ച് താന്‍ ആശങ്കാകുലനാണെന്ന് കേന്ദ്ര ധനമന്ത്രി യശ്വന്ത് സിന്‍ഹ പറഞ്ഞു. ഇപ്പോഴത്തെ ഇടിവ് കമ്പനികളുടെ പ്രകടനത്തേയോ ഇപ്പോഴത്തെ സാമ്പത്തിക സ്ഥിതിയേയോ ആശ്രയിച്ചല്ല എന്നതാണ് ആശങ്കയ്ക്ക് കാരണം എന്നദ്ദേഹം പറഞ്ഞു.
ഇപ്പോഴത്തെ ഓഹരി സൂചികാ ഇടിവിന് കാരണമൊന്നും കാണുന്നില്ലെന്നും ഓഹരി വിപണി ഇപ്പോഴത്തെ സാമ്പത്തിക സ്ഥിതിയെയാണ് ആശ്രയിക്കേണ്ടത് എന്നും യശ്വന്ത് സിന്‍ഹ പറഞ്ഞു.
കമ്പനികളുടെ പ്രകടനത്തെയാണ് ഓഹരി വിപണികള്‍ വിലയിരുത്തേണ്ടത് എന്ന് മന്ത്രി അഭിപ്രായപ്പെട്ടു. കമ്പനികളുടേയും രാജ്യത്തെ മൊത്തം സാമ്പത്തിക രംഗത്തേയും പ്രകടനം നന്നായിട്ടും ഓഹരി സൂചിക താഴുന്നതാണ് കുഴയ്ക്കുന്ന പ്രശ്നമെന്ന് മന്ത്രി അഭിപ്രായപ്പെട്ടു.
തിങ്കളാഴ്ച ഇന്ത്യന്‍ ഓഹരികള്‍ കഴിഞ്ഞ പതിനൊന്ന് മാസത്തിലെ കുറവായ 3,920 പോയിന്റിലാണ് അവസാനിച്ചത്. വെള്ളിയാഴ്ചത്തേതിനേക്കാള്‍ 3.92 ശതമാനം കുറവാണിത്.












Click it and Unblock the Notifications