ശ്രീലങ്ക: സുരക്ഷാ കാബിനറ്റ് കമ്മിറ്റി യോഗം കൂടി
ദില്ലി: ശ്രീലങ്കയിലെ വടക്കന്‍ ജാഫ്നയില്‍ പോരാട്ടം തുടരുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ സുരക്ഷാകാര്യങ്ങളെ സംബന്ധിച്ച കാബിനറ്റ് കമ്മിറ്റി യോഗം കൂടി. ഈ കാബിനറ്റ് കമ്മിറ്റിയാണ് ഇന്ത്യ ഗവണ്‍മെന്റിന് സുരക്ഷാ പ്രശ്നങ്ങളില്‍ ഉപദേശം നല്‍കുന്നത്.
കാബിനറ്റ് കമ്മിറ്റി പ്രധാനമന്ത്രി അടര്‍ ബിഹാരി വാജ്പേയിയെ സന്ദര്‍ശിച്ചാണ് ചര്‍ച്ച നടത്തിയത്. ജാഫ്നയിലെ സംഭവവികാസങ്ങളോടനുബന്ധിച്ച് കൈക്കൊണ്ട സുരക്ഷാനടപടികളെക്കുറിച്ച് കര-വ്യോമ-നാവിക സേനാ മേധാവികള്‍ കമ്മിറ്റിയില്‍ വിശദീകരിച്ചു. കമ്മിറ്റിക്കുശേഷം മൂന്നു മേധാവികളും കൂടി വേറെ ഒരു യോഗവും ചേര്‍ന്നു. ഇതേ സംഭവവുമായി ബന്ധപ്പെട്ട് കഴിഞ്ഞയാഴ്ചയും കമ്മിറ്റി കൂടിയിരുന്നു.
പ്രധാനമന്ത്രിക്കു പുറമെ ആഭ്യന്തര, പ്രതിരോധ, വിദേശ, ധനകാര്യമന്ത്രിമാരാണ് കമ്മിറ്റിയിലുള്ളത്. എന്നാല്‍ വിദേശകാര്യമന്ത്രി ജസ്വന്ത് സിംഗിന് തിങ്കളാഴ്ച ചേര്‍ന്ന യോഗത്തില്‍ പങ്കെടുക്കാന്‍ സാധിച്ചില്ല. സുരക്ഷാ ഉപദേശകന്‍ ബ്രജേഷ് മിശ്രയും മൂന്ന് സേനാമേധാവികളും ഞായറാഴ്ച യോഗം ചേര്‍ന്നിരുന്നു.
എല്‍.ടി.ടി.ഇ. മുന്നേറ്റം തടയാന്‍ ശ്രീലങ്കന്‍ സര്‍ക്കാരിനെ സൈനികമായി സഹായിക്കില്ലെന്ന് ഇന്ത്യാ സര്‍ക്കാര്‍ നേരത്തെതന്നെ വ്യക്തമാക്കിയിട്ടുണ്ട്.












Click it and Unblock the Notifications