Get Updates
Get notified of breaking news, exclusive insights, and must-see stories!

ജനകീയാസൂത്രണം ഭരണത്തില്‍ ജനത്തെ പങ്കാളികളാക്കിയെന്ന് ഉപരാഷ്ട്രപതി

തിരുവനന്തപുരം: ഭരണ പ്രക്രിയയിലും പദ്ധതി നടത്തിപ്പിലും ജനങ്ങള്‍ക്ക് പങ്കാളിത്തം നല്‍കാന്‍ കഴിഞ്ഞുവെന്നതാണ് കേരളത്തിലെ ജനകീയാസൂത്രണത്തിന്റെ നേട്ടമെന്ന് ഉപരാഷ്ട്രപതി കൃഷന്‍കാന്ത് പറഞ്ഞു.

കേരളത്തിലെ ജനകീയാസൂത്രണം മറ്റ് സംസ്ഥാനങ്ങള്‍ക്ക് മാതൃകയാണെന്നും അദ്ദേഹം സൂചിപ്പിച്ചു. ചൊവാഴ്ച്ച തിരുവനന്തപുരത്ത് അധികാര വികേന്ദ്രീകരണത്തെക്കുറിച്ച് സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പിന്നീട് അദ്ദേഹം കെ.പിഎ.സിയുടെ കനകജൂബിലി ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്തു.

വ്യോമസേനയുടെ പ്രത്യേക വിമാനത്തിലാണ് ഉപരാഷ്ട്രപതി കേരളത്തിലെത്തിയത്. മുഖ്യമന്ത്രി, മറ്റു മന്ത്രിമാര്‍, കേന്ദ്രമന്ത്രി ഒ. രാജഗോപാല്‍ , മേയര്‍ തുടങ്ങിയവര്‍ ചേര്‍ന്ന് ഉപരാഷ്ട്രപതിയെ സ്വീകരിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+