Get Updates
Get notified of breaking news, exclusive insights, and must-see stories!

സംഘടനാ തെരഞ്ഞെടുപ്പ് മാറ്റിവയ്ക്കില്ലെന്ന് റാംനിവാസ് മിര്‍ധ

തിരുവനന്തപുരം: കോണ്‍ഗ്രസ് സംഘടനാ തെരഞ്ഞെടുപ്പ് മാറ്റിവയ്ക്കില്ലെന്ന് കോണ്‍ഗ്രസ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മറ്റി ചെയര്‍മാന്‍ റാം നിവാസ് മിര്‍ധ.

ചൊവാഴ്ച്ച തിരുവനന്തപുരത്ത് നടത്തിയ പത്രസമ്മേളനത്തിലാണ് മിര്‍ധ ഇക്കാര്യം അറിയിച്ചത്. എ.ഐ.സി.സി പ്രസിഡന്റ്, പി.സി.സി. പ്രസിഡന്റ്, പി.സി.സി. നിര്‍വാഹക സമിതി അംഗങ്ങള്‍, എ.ഐ.സി.സി അംഗങ്ങള്‍ എന്നിവരുടെ തെരഞ്ഞെടുപ്പ് നവംബര്‍ ഒന്നിന് നടക്കും. പ്രാഥമിക അംഗങ്ങള്‍, ആക്ടിങ് അംഗങ്ങള്‍ എന്നിവരുടെ ലിസ്റ് ഓഗസ്റ് 28ന് മുമ്പ് സമര്‍പ്പിക്കും. കേരളത്തില്‍ പഞ്ചായത്ത് തിരഞ്ഞെടുപ്പ് സെപ്റ്റംബറില്‍ നടന്നാല്‍ ഒക്ടോബര്‍ 28 മുതല്‍ നവംബര്‍ ഒന്ന് വരെയുള്ള തീയതികളില്‍ നടക്കുന്ന യൂത്ത്, വാര്‍ഡ് തല ഇലക്ഷനുകള്‍ മാറ്റി വയ്ക്കും.

കോണ്‍ഗ്രസ്സിലെ ജനപിന്തുണയുള്ള നേതാവാണ് സോണിയാ ഗാന്ധി. അവര്‍ ഉള്‍പ്പാര്‍ട്ടി ജനാധിപത്യത്തിന് വേണ്ടിയാണ് നിലകൊള്ളുന്നതെന്നും മറിച്ചുള്ള പ്രചരണങ്ങള്‍ ശരിയല്ലന്നും ഒരു ചോദ്യത്തിന് മറുപടിയായി മിര്‍ധ പറഞ്ഞു.

കേരളത്തില്‍ ബി.ജെ.പിയുമായൊരു വിശാല സഖ്യത്തിന് സാധ്യതയില്ല. ബി.ജെ.പിയുമായി യാതൊരു വിധ സഖ്യവും പാടില്ലെന്നാണ് എ.ഐ.സി.സി നിലപാട്. ബി.ജെ.പി തൊട്ടുകൂടാത്ത പാര്‍ട്ടിയല്ലെന്ന കരുണാകരന്റെ പ്രസ്താവന ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ എ.ഐ.സി.സി തീരുമാനം കരുണാകരനുമറിയാമെന്നാണ് മിര്‍ധ പ്രതികരിച്ചത്.

ജ്യോതിബസുവിന്റെ നേതൃത്വത്തിലുള്ള മൂന്നാം മുന്നണി ശ്രമങ്ങളെക്കുറിച്ച് ചോദിച്ചപ്പോള്‍ പ്രതിപക്ഷകക്ഷികള്‍ ശക്തിപ്പെടുന്നത് നല്ലതാണെന്ന് മിര്‍ധ പറഞ്ഞു. ബഹുകക്ഷിഭരണത്തിന് അനുകൂലമായി സി.പി.എം ഭരണഘടന മാറ്റിയതിനെക്കുറിച്ചുള്ള ചോദ്യത്തിന് കാത്തിരുന്ന് മാണാമെന്നായിരുന്നു മറുപടി. കുറച്ചു സീറ്റുകള്‍ പോയാലും വര്‍ഗീയകക്ഷികളുമായി കൂട്ടുകൂടില്ലെന്ന് മിര്‍ധ പറഞ്ഞു.

പത്രസമ്മേളനത്തില്‍ ജനാര്‍ദ്ദനന്‍ പൂജാരി, കെ.പി.സി.സി പ്രസിഡന്റ് തെന്നല ബാലകൃഷ്ണ പിള്ള, കെ. മുരളീധരന്‍ എം.പി എന്നിവരും സന്നിഹിതരായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+