Get Updates
Get notified of breaking news, exclusive insights, and must-see stories!

കൊച്ചി നാവിക ആസ്ഥാനത്തിന് ജാഗ്രതാ നിര്‍ദേശം

കൊച്ചി: ശ്രീലങ്ക സഹായമാവശ്യപ്പെടുകയാണെങ്കില്‍ ജാഫ്നയില്‍ ഇടപെടാന്‍ കേന്ദ്ര മന്ത്രിസഭയുടെ സുരക്ഷാ സമിതി തീരുമാനിച്ചതിനെ തുടര്‍ന്ന് കൊച്ചിയിലെ ദക്ഷിണ നാവിക കമാന്‍ഡ് ആസ്ഥാനത്ത് ജാഗ്രതാ സന്ദേശം ലഭിച്ചു.

നാവികസേനയുടെ കപ്പലുകളും എയര്‍ക്രാഫ്റ്റുകളും മറ്റും ശ്രീലങ്കയിലേക്ക് പുറപ്പെടാന്‍ സജ്ജമായി കഴിഞ്ഞു. കേന്ദ്ര സര്‍ക്കാരിന്റെ അന്തിമ തീരുമാനം വന്നാലുടന്‍ സര്‍വേഷിപ്പുകളും ഓഫ്ഷോര്‍ പെട്രോള്‍ കപ്പലുകളും നിരീക്ഷണ വിമാനങ്ങളും ഹെലികോപ്റ്ററുകളും ഉള്‍പ്പെടുന്ന വന്‍ സന്നാഹങ്ങള്‍ ശ്രീലങ്കയിലേക്ക് നീങ്ങും.

ഇപ്പോള്‍ നടക്കുന്ന സജ്ജീകരണങ്ങള്‍ കിഴക്കന്‍ നാവിക കമാന്‍ഡിന്റെ കീഴിലാണ്. ശ്രീലങ്കയില്‍ ഇന്ത്യ സൈനികമായി ഇടപെടാന്‍ തയ്യാറാവുകയാണെങ്കില്‍ ദക്ഷിണ നാവിക കമാന്‍ഡിന്റെ കപ്പലുകളും മറ്റ് സന്നാഹങ്ങളും സംഘത്തോടൊപ്പം ചേരും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+