സി.പി.എമ്മിനെതിരെ ആരുമായും കൂട്ടുകൂടുമെന്ന് ബാസവരാജ പാട്ടീല്‍
തിരുവനന്തപുരം: കേരളത്തില്‍ സി.പിഎമ്മിനെ അധികാരത്തില്‍ നിന്നും പുറത്താക്കാന്‍ ആരുമായും കൂട്ടുകൂടുമെന്ന് ബി.ജെ.പി അഖിലേന്ത്യാ സെക്രട്ടറി ബാസവരാജ പാട്ടീല്‍.
ബി.ജെ.പിയുമായി തൊട്ടുകൂടായ്മയില്ലെന്ന മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ. കരുണാകരന്റെ പ്രസ്താവന സ്വാഗതം ചെയ്യുന്നുവെന്നും പാട്ടീല്‍ പറഞ്ഞു. കേരളത്തിലെ സംഘടനാ തെരഞ്ഞെടുപ്പിന് മുമ്പ് ഗ്രൂപ്പിസം ഒഴിവാക്കാന്‍ വിവിധ നേതാക്കളുമായി ചര്‍ച്ച നടത്തിയിരുന്നുവെന്ന് പാട്ടീല്‍ സമ്മതിച്ചു. തിരുവനന്തപുരത്ത് വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ദേശീയസമിതിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടില്ലെങ്കിലും ഒ. രാജഗോപാലിന് ദേശീയ നിര്‍വാഹക സമിതി അംഗമാകാമെന്ന ് പാട്ടീല്‍ പറഞ്ഞു.












Click it and Unblock the Notifications