ആര്‍.എസ്.പി(ബി)യെ മുന്നണിയിലെടുക്കുന്നത് യു.ഡി.എഫ് ഉന്നതാധികാര സമിതി അംഗീകരിച്ചു
തിരുവനന്തപുരം: ചൊവാഴ്ച്ച ചേര്‍ന്ന യു.ഡി.എഫ് ഉന്നതാധികാര സമിതി ആര്‍.എസ്.പി (ബി)യുടെ യു.ഡി.എഫ് പ്രവേശനം അംഗീകരിച്ചു.
അതിനിടെ ആര്‍.എസ്.പി (ബി) യുടെ യു.ഡി.എഫ് പ്രവേശനത്തോട് ഒരു വിഭാഗം കോണ്‍ഗ്രസ്സുകാരില്‍ നിന്ന് എതിര്‍പ്പുണ്ടായി.
അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ ആര്‍.എസ്.പി (ബി)ക്ക് കൊല്ലം ജില്ലയിലെ പ്രധാന മണ്ഡലങ്ങള്‍ വിട്ടു കൊടുക്കേണ്ടി വരുമെന്നതുകൊണ്ടാണ് ഈ എതിര്‍പ്പ് എന്നറിയുന്നു. കൊല്ലം, ചവറ, കുന്നത്തൂര്‍ മണ്ഡലങ്ങളാണ് ആര്‍.എസ്.പി (ബി)ക്ക് വിട്ടുകൊടുക്കേണ്ടി വരിക.
ആര്‍.എസ്.പി (ബി) യെ യു.ഡി.എഫില്‍ ഘടകകക്ഷിയാക്കുന്നതിനെ പ്രധാനമായും എതിര്‍ക്കുന്നത് കൊല്ലത്തെ കോണ്‍ഗ്രസ് നേതാക്കളാണ്. യു.ഡി.എഫ് കണ്‍വീനര്‍ ശങ്കരനാരായണന്‍ ബേബിജോണിനെ അദ്ദേഹത്തിന്റെ വസതിയിലെത്തി സന്ദര്‍ശിക്കുന്ന വിവരം ടെലിഫോണിലൂടെ പി.സി.സി പ്രസിഡന്റ് കെ.സി. രാജനടക്കം കൊല്ലത്തെ പല കോണ്‍ഗ്രസ് നേതാക്കളെയും അറിയിച്ചിരുന്നെങ്കിലും അവരാരുംതന്നെ എത്തിയിരുന്നില്ല.












Click it and Unblock the Notifications