യു.ഡി.എഫ് നേതൃമാറ്റം അടഞ്ഞ അധ്യായമെന്ന് ശങ്കരനാരായണന്‍
തിരുവനന്തപുരം: യു.ഡി.എഫ് നേതൃമാറ്റം അടഞ്ഞ അധ്യായമാണെന്ന് യു.ഡി.എഫ് കണ്‍വീനര്‍ കെ. ശങ്കരനാരായണന്‍ പറഞ്ഞു.
ചൊവാഴ്ച്ച ചേര്‍ന്ന യു.ഡി.എഫ് ഉന്നതാധികാര സമിതി യോഗത്തില്‍ ആരും നേതൃമാറ്റം ആവശ്യപ്പെട്ടില്ലെന്ന് യോഗത്തിനുശേഷം അദ്ദേഹം വാര്‍ത്താലേഖകോട് പറഞ്ഞു.
ചില തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ യു.ഡി.എഫിലെ ഘടകകക്ഷികള്‍ മുന്നണിക്ക് പുറത്തുള്ള കക്ഷികളുമായി ഉണ്ടാക്കിയിട്ടുള്ള ധാരണകളെക്കുറിച്ചും യോഗത്തില്‍ ചര്‍ച്ച നടന്നു. രാജ്യസഭാ സീറ്റ് ആര്‍ക്ക് നല്‍കണമെന്നതാണ് ചൊവാഴ്ച്ചത്തെ യോഗത്തില്‍ ഉയര്‍ന്നു വന്ന മറ്റൊരു വിഷയം. എന്നാല്‍ ഈ വിഷയങ്ങളില്‍ ഒരു തീരുമാനം കൈക്കൊള്ളാന്‍ യോഗത്തിനായില്ല.












Click it and Unblock the Notifications