ഫിജിയില്‍ ബാബ ആക്ടിംഗ് പ്രധാനമന്ത്രിയാകും
സുവാ: അഞ്ചാം ദിവസത്തിലേക്ക് നീണ്ട ബന്ദി നാടകം അവസാനിപ്പിക്കാനായി ഫിജി പ്രസിഡണ്ട് റതു കമീസേസെ മാര ഉപപ്രധാനമന്ത്രി തുപേനി ബാബായെ ആക്ടിംഗ് പ്രധാനമന്ത്രിയായി നിയമിക്കും.
ഇതോടെ പ്രധാനമന്ത്രി മഹേന്ദ്ര ചൗധരിയുടെ സ്ഥാനം ഏറെക്കുറെ നഷ്ടമാകുമെന്ന് ഉറപ്പായി. ചൗധരിയോടൊപ്പം പാര്‍ലമെന്റ് മന്ദിരത്തില്‍ ബന്ദിയായി കഴിയുകയാണ് ബാബ ഇപ്പോള്‍.
എന്നാല്‍ ബാബയെ പ്രധാനമന്ത്രിയാക്കാമെന്നുള്ള നിര്‍ദ്ദേശം ജോര്‍ജ് സ്പെയ്റ്റ് നേരത്തെ നിരാകരിച്ചിരുന്നു.
അതേസമയം ഇന്ന് ഫിജി സൈന്യത്തിന്റെ ആസ്ഥാനമായ നബുവയില്‍ നടന്ന ഗ്രേറ്റ് കൗണ്‍സില്‍ മേധാവികളുടെ യോഗം പ്രസിഡണ്ട് മാരയില്‍ വിശ്വാസം ആവര്‍ത്തിച്ചു. ബന്ദി നാടകം അവസാനിപ്പിക്കാന്‍ മാര നടത്തുന്ന ശ്രമങ്ങളെ കൗണ്‍സില്‍ പിന്തുണച്ചു.
അതിനിടെ മൂന്ന് ബന്ദികളെക്കുടി ചൊവാഴ്ച വിട്ടയച്ചു.












Click it and Unblock the Notifications