Get Updates
Get notified of breaking news, exclusive insights, and must-see stories!

ഫിജി: അട്ടിമറി നടത്തിയത് താനാണെന്ന് കമാന്‍ഡര്‍ ബില്‍

സുവാ: ഫിജി അട്ടിമറിക്ക് പുതിയ മാനം നല്‍കിക്കൊണ്ട് അട്ടിമറി നടത്തിയത് താനാണെന്ന അവകാശവാദവുമായി പുതിയൊരാള്‍ വന്നിരിക്കുന്നു! കമാന്‍ഡര്‍ ബില്‍ എന്ന് സ്വയം വിശേഷിപ്പിച്ച ഇയാള്‍ പ്രധാനമന്ത്രിയെയും മറ്റു പാര്‍ലമെന്റംഗങ്ങളെയും മോചിപ്പിക്കാന്‍ ശ്രമിച്ചാല്‍ ചോരപ്പുഴയൊഴുകുമെന്ന് മുന്നറിയിപ്പു നല്‍കി.

ബന്ദികളെ മോചിപ്പിക്കാന്‍ ശ്രമിച്ചാല്‍ തങ്ങള്‍ നേരിടുമെന്നും വേണ്ടിവന്നാല്‍ ബന്ദികളെ വധിക്കുമെന്നും ബില്‍ വ്യക്തമാക്കി. പാര്‍ലമെന്റ് മന്ദിരത്തിലെ ആയുധധാരികളില്‍ രണ്ടാമനാണ് കമാന്‍ഡര്‍ ബില്ലെന്ന് കരുതുന്നു.

താനാണ് അട്ടിമറി ആസൂത്രണം ചെയ്തതെന്നും ജോര്‍ജ് സ്പെയ്റ്റിനെ ആക്രമണം നടത്തുന്നതിനു രണ്ടു ദിവസം മുമ്പു മാത്രം വിളിച്ചതാണെന്നും ബില്‍ അവകാശപ്പെട്ടു. സൈന്യം പാര്‍ലമെന്റില്‍ ശക്തി ഉപയോഗിച്ച് കടക്കാന്‍ ശ്രമിച്ചാല്‍ ബന്ദികളുടെ ശവവുമായി അവര്‍ തിരിച്ചുപോകേണ്ടി വരും, ബില്‍ വ്യക്തമാക്കി.

ആര്‍മി ആസ്ഥാനത്ത് സ്ഥിതി ചെയ്യുന്ന കൗണ്ടര്‍ റവലൂഷനറി വാര്‍ഫെയര്‍ യൂണിറ്റിന്റെ മേധാവി 60-കാരനായ കേണല്‍ ഇലിസോണി ലിഗാരിയാണ് കമാന്‍ഡര്‍ ബില്ലെന്ന് കരുതുന്നു. 87-ല്‍ പട്ടാള അട്ടിമറി നടത്തിയ മുന്‍ പ്രധാനമന്ത്രി സിതിവേനി റബൂക്കയുടെ അനുയായിയായിരുന്ന കേണല്‍ ഇലിസണ്‍ ലിഗാരി ആണ് അട്ടിമറിക്ക് പിന്നിലെന്ന് ഒരു ഫിജി വെബ്സൈറ്റ് നേരത്തെ റിപ്പോര്‍ട്ടു ചെയ്തിരുന്നു.

യൂണിറ്റിലെ ഏഴു പേര്‍ പാര്‍ലമെന്റിനകത്തുണ്ടെന്ന് നേരത്തെ തന്നെ വിവരം കിട്ടിയിരുന്നു. അട്ടിമറി നടത്തിയവര്‍ സ്പെയ്റ്റിനേക്കാളുപരി ഒരു വൃദ്ധനെയാണ് അനുസരിക്കുന്നതെന്ന് റബൂക്ക മുമ്പ് വെളിപ്പെടുത്തിയിരുന്നു.

കമാന്‍ഡര്‍ ബില്ലിന്റെ അവകാശവാദത്തെക്കുറിച്ച് അട്ടിമറി നടത്തിയെന്ന് നേരത്തെ അവകാശപ്പെട്ട ജോര്‍ജ് സ്പെയ്റ്റ് ഇതുവരെ ഒന്നും പറഞ്ഞിട്ടില്ല. എന്നാല്‍ തന്റെ കര്‍ത്തവ്യം അവസാനിച്ചുവെന്നും ഇനിയുള്ള കാര്യങ്ങള്‍ തീരുമാനിക്കേണ്ടത് ഫിജിയിലെ ജനങ്ങളാണെന്നും സ്പെയ്റ്റ് ചൊവാഴ്ച രാവിലെ വ്യക്തമാക്കിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+