Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇന്ത്യന്‍ വംശജര്‍ക്ക് വോട്ടവകാശം നിഷേധിക്കാന്‍ സ്പെയ്റ്റ് ഒരുങ്ങുന്നു

സുവാ: ഫിജി വംശജരല്ലാത്തവര്‍ക്കെല്ലാം വോട്ടവകാശം നിഷേധിക്കാന്‍ ഫിജിയിലെ അട്ടിമറിക്ക് നേതൃത്വം നല്‍കിയ ജോര്‍ജ് സ്പെയ്റ്റ് ഒരുങ്ങുന്നു. ഫിജിയിലെ ഭരണത്തില്‍ ഫിജി വംശജര്‍ക്ക് മേധാവിത്തം ലഭിക്കാനാണ് സ്പെയ്റ്റ് ഈ തീരുമാനത്തിലെത്തിയതെന്നറിയുന്നു.

ആസ്ത്രേലിയയിലെ സണ്‍ഡേ മോണിംഗ് ഹെറാള്‍ഡ് എന്ന പത്രമാണ് ഇത് റിപ്പോര്‍ട്ട് ചെയ്തത്. മറ്റു വംശജര്‍ക്ക് പാര്‍ലമെന്റില്‍ നിരീക്ഷകരായിരിക്കാനുള്ള സ്വാതന്ത്യ്രം നല്‍കും. എന്നാല്‍ അവര്‍ക്ക് വോട്ടവകാശം നല്‍കില്ല, സ്പെയ്റ്റ് പറഞ്ഞു.

ഫിജിയില്‍ 51 ശതമാനം മാത്രമേ യഥാര്‍ത്ഥ ഫിജി വംശജരുള്ളൂ. 44 ശതമാനവും ഇന്ത്യന്‍ വംശജരാണ്. വാണിജ്യപരമായി മുന്നോക്കം നില്‍ക്കുന്നതും ഇന്ത്യന്‍ വംശജരാണ്.

ഇന്ത്യന്‍ വംശജരെക്കുറിച്ച് ചോദിച്ചപ്പോള്‍ സ്പെയ്റ്റ് തന്റെ വിദ്വേഷം പ്രകടമാക്കി. അവര്‍ക്ക് അവരുടേതായ ശൈലിയാണ്. അവര്‍ ഞങ്ങള്‍ വസ്ത്രധാരണം ചെയ്യുന്നതുപോലെയോ സംസാരിക്കുന്നതുപോലെയോ ചെയ്യുന്നില്ല. ഇത് ആദ്യം മുതലേ ഉള്ളതാണ്. ഞങ്ങള്‍ 10 ലക്ഷത്തില്‍ കുറവേ ഉള്ളൂവെങ്കിലും ഇത് ഞങ്ങളുടെ രാജ്യമാണ്. ഫിജിക്ക് സ്വന്തമായ ഒരു സംസ്കാരവുമുണ്ട്, സ്പെയ്റ്റ് പറഞ്ഞു.

തലമുറകളായി ഫിജിയിലെ ഇന്ത്യന്‍ വംശജര്‍ പ്രത്യേക ഘടകമായി നിലകൊള്ളുന്നുവെന്ന് സ്പെയ്റ്റ് കുറ്റപ്പെടുത്തി. ഫിജി വംശജരേക്കാള്‍ സാമൂഹികമായി മുന്നോക്കം നില്‍ക്കുന്നവരായാണ് അവര്‍ സ്വയം കരുതുന്നത്, സ്പെയ്റ്റ് പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+