ഇസ്രേയല്‍ സേനാ പിന്മാറ്റം തുടങ്ങി
ഈഗല്‍ ക്രോസിങ്: ഇസ്രേയല്‍ പട്ടാളം ചൊവാഴ്ച ലബനനില്‍ നിന്നുള് പിന്മാറ്റം തുടങ്ങി. ദേശീയ പതാക താഴ്ത്തി, ദേശീയ ഗാനം ആലപിച്ച ശേഷമായിരുന്നു പിന്മാറ്റം. ആര്‍പ്പ് വിളിച്ചും കൈയ്യടിച്ചും 100 ലേറെ പട്ടാളക്കാര്‍ ആദ്യ സംഘത്തില്‍ മടങ്ങി. ഇസ്രേയല്‍ പ്രധാനമന്ത്രി യഹൂദ് ബരാക്ക് സുരക്ഷാ യോഗം കൂടി പിന്മാറ്റം പെട്ടെന്നാക്കാന്‍ തീരുമാനിക്കുകയായിരുന്നു.
ഇസ്രേയല്‍ സേനാംഗങ്ങള്‍ പിന്മാറുന്നതനുസരിച്ച് ഹിസ്ബുള്ള ഗറില്ലകല്‍ മുന്നേറുന്നുണ്ടായിരുന്നു. കുറച്ച് ദിവസങ്ങള്‍ക്കുള്ളില്‍ പിന്മാറ്റം പൂര്‍ത്തിയാകും എന്ന് ഇസ്രേലി രാഷ്ട്രീയ വക്താക്കള്‍ അറിയിച്ചു. ജൂലൈ 7ഴാണ് പിന്മാറ്റത്തിനുള്ള അവസാന തീയതി.
തെക്കന്‍ ലെബനനിലെ പടിഞ്ഞാറന്‍ സെക്ടറില്‍ നിന്നുള്ള പട്ടാള പിന്മാറ്റം ക്രമപ്പെടുത്തിയ രീതിയിലാണെന്ന് ഇസ്രേലി പട്ടാളം അറിയിച്ചു. പത്ത് കവചിത വാഹനങ്ങളിലായിട്ടാണ് പിന്മാറ്റം തുടങ്ങിയത്.












Click it and Unblock the Notifications