ശ്രീലങ്കയില്‍ സൈന്യം ചെറുത്തുനില്പ് തുടരുന്നു
കൊളംബോ: ജാഫ്നയില്‍ ചൊവാഴ്ച്ച പുലികളുടെ ആക്രമണത്തെ സൈന്യം വിജയകരമായി ചെറുത്തുവെന്ന് ശ്രീലങ്കന്‍ സര്‍ക്കാര്‍ അവകാശപ്പെട്ടു. ജാഫ്നയുടെ 400 കി.മീ അകലെയുള്ള ചാവകച്ചേരിയിലും അരിയാലയിലും കടുത്ത പോരാട്ടം തുടരുകയാണെന്ന് സര്‍ക്കാരിന്റെ പ്രസ്താവനയില്‍ പറഞ്ഞു.
അതേ സമയം ജാഫ്നയില്‍ നിന്ന് സൈന്യത്തെ പിന്‍വലിക്കാന്‍ ശ്രീലങ്കന്‍ സര്‍ക്കാര്‍ സഹായം ആവശ്യപ്പെടുകയാണെങ്കില്‍ സഹായപ്രവര്‍ത്തനങ്ങള്‍ നടത്താനായി ഇന്ത്യ നാവികസേനയെ സജ്ജമാക്കി നിര്‍ത്തിയിരിക്കുകയാണ്. ഇന്ത്യയുടെ സഹായം മാനുഷികം മാത്രമായിരിക്കുമെന്ന് ഒരു നാവികസേനാ വക്താവ് വ്യക്തമാക്കി.
തെന്‍മരച്ചി പ്രദേശത്ത് എല്‍.ടി.ടി,ഇ നടത്തിയ ആക്രമണത്തിന് ശക്തമായ തിരിച്ചടി നല്‍കിയ സൈന്യം 150 പുലികളെ വധിച്ചുവെന്ന് സര്‍ക്കാര്‍ പറഞ്ഞു. റെഡ് ക്രോസ് അന്തര്‍ദേശീയ കമ്മിറ്റിക്ക് 68 പുലികളുടെ ജഡം കൈമാറാന്‍ സൈന്യം ഒരുങ്ങുകയാണ്.
തിങ്കളാഴ്ച്ച കൊളംബോയിലെത്തിയ നോര്‍വെയുടെ സമാധാനസംഘം ശ്രീലങ്കന്‍ പ്രസിഡന്റ് ചന്ദ്രികാ കുമാരതുംഗെയെയും മറ്റു പ്രമുഖരെയും കണ്ടിരുന്നു.
അതിനിടെ, ശ്രീലങ്കയിലെ സമാധാനശ്രമങ്ങള്‍ക്ക് വിഘാതമായി നില്‍ക്കുമെന്ന് എല്‍.ടി.ടി.ഇയാണെന്നും അവര്‍ ചര്‍ച്ചകള്‍ക്ക് തയാറാവാത്തതാണ് പ്രശ്നം കൂടുതല്‍ വഷളാക്കുന്നതെന്നും ശ്രീലങ്കന്‍ വിദേശകാര്യമന്ത്രി ലക്ഷ്മണ്‍ കദിര്‍ഗമര്‍ പറഞ്ഞു.
മറ്റൊരു രാജ്യമാണ് എല്‍.ടി.ടി.ഇ തലവന്‍ പ്രഭാകരന്റെ ലക്ഷ്യം. തങ്ങളുടെ അജണ്ട നേടിയെടുക്കാന്‍ പ്രഭാകരന്‍ യുദ്ധമാണ് മാര്‍ഗമായി കാണുന്നത്. വെടിനിര്‍ത്താനും ആയുധം താഴെവെക്കാനും പുലികള്‍ സന്നദ്ധത പ്രകടിപ്പിക്കുന്നത് സര്‍ക്കാരിന്റെ ശ്രദ്ധ തിരിക്കാനുള്ള തന്ത്രങ്ങളെന്ന നിലയിലാണ്. അതിലൂടെ ഞങ്ങളെ വിഢികളാക്കാനാവില്ല. കദിര്‍ഗമര്‍ പറഞ്ഞു.












Click it and Unblock the Notifications