കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഓഹരി വിപണിയില്‍ മ്ലാനത തുടരുന്നു

  • By Staff
Google Oneindia Malayalam News

മുംബൈ: ബോംബെ ഓഹരി സൂചിക ബുധനാഴ്ച 3933.65 ല്‍ അവസാനിച്ചു. ചൊവാഴ്ചത്തേതിനേക്കാള്‍ 9. 89 പോയിന്റ് (0.25 ശതമാനം) കൂടുതലാണിത്. ചൊവാഴ്ച 3943.54 ലാണ് ബോംബെ ഓഹരി സൂചിക അവസാനിച്ചത്. പ്രധാന ഓഹരികളുടെ വിലകള്‍ കുറഞ്ഞു. എന്നാല്‍ യൂണിറ്റ് ട്രസ്റ് ഓഫ് ഇന്ത്യ ഉള്‍പ്പടെയുള്ള ഫണ്ടുകള്‍ സാങ്കേതിക വിദ്യ കമ്പനികളല്ലാത്തവയുടെ ഓഹരികളും കൂടി വാങ്ങിയപ്പോള്‍ വന്‍ ഇടിവ് കുറഞ്ഞു.

ചൊവാഴ്ച നാഷണല്‍ സ്റോക്ക് എക്സ്ചേഞ്ച് സൂചിക 1232. 85 ലാണ് അവസാനിച്ചത്. ഇത് ചൊവാഴ് ചത്തേതിലും 8.45 പോയിന്റ് (0.69 ശതമാനം) കൂടുതലാണ്. ചൊവാഴ്ച 1230.30 ലായിരുന്നു അവസാനിച്ചത്. ബി എസ് ഇ എസ് , അതുപോലെ മരുന്ന് കമ്പനികളുടേയും ഓഹരികളില്‍ നിക്ഷേപകര്‍ താല്‍പര്യം കാണിച്ചു.

ഓഹരി വിപണിയില്‍ അനിശ്ചിതാവസ്ഥ തുടരുന്നു എന്ന് വ്യാപാരികള്‍ പറഞ്ഞു. പക്ഷെ വില ഇടിയുന്നത് കുറഞ്ഞ വിലയ്ക്ക് വാങ്ങാന്‍ താല്‍പര്യമുള്ളവരെ ആകര്‍ഷിക്കുന്നുണ്ട്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X