എഞ്ചിനീയറിങ് പ്രവേശനപരീക്ഷ തുടങ്ങി
തിരുവനന്തപുരം: എഞ്ചിനീയറിങ് പ്രവേശന പരീക്ഷ ബുധനാഴ്ച്ച തുടങ്ങി. ബുധനാഴ്ച്ചയും വ്യാഴാഴ്ച്ചയുമായാണ് എഞ്ചിനീയറിങ് പ്രവേശന പരീക്ഷ നടക്കുന്നത്. 29ന് മെഡിക്കല്‍ പ്രവേശനപരീക്ഷ തുടങ്ങും.
ബുധനാഴ്ച്ച രാവിലെ 10 മണിക്ക് തുടങ്ങിയ എഞ്ചിനീയറിങ് പ്രവേശനപരീക്ഷയുടെ ആദ്യപേപ്പര്‍ ഫിസിക്സും കെമിസ്ട്രിയുമാണ് . വ്യാഴാഴ്ച്ച രണ്ടാമത്തെ പേപ്പറായ കണക്കിന്റെ പരീക്ഷ നടക്കും.ആര്‍ക്കിടെക്ച്ചറല്‍ കോഴ്സിലേക്കുള്ള പ്രവേശന പരീക്ഷയും വ്യാഴാഴ്ച്ചയാണ് നടക്കുന്നത്. എല്ലാ പരീക്ഷയും രാവിലെ 10 മുതല്‍ 12 വരെയാണ്.
29നും 30നുമായി മെഡിക്കല്‍ / അഗ്രികള്‍ച്ചര്‍ പ്രവേശനപരീക്ഷ നടക്കും. 29ന് ആദ്യപേപ്പറായ കെമിസ്ട്രി,ഫിസിക്സും 30ന് രണ്ടാമത്തെ പേപ്പറായ ബയോളജിയുമാണ്.
17495 വിദ്യാര്‍ഥികളാണ് എഞ്ചിനീയറിങ് പ്രവേശന പരീക്ഷയെഴുതുന്നത്. മെഡിക്കല്‍ അഗ്രികള്‍ച്ചര്‍ വിഭാഗത്തില്‍ 12576 വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതുന്നു. ഇതിനു പുറമെ രണ്ടു പരീക്ഷയും എഴുതുന്നവരായി 12379 പേരുണ്ട്. മൊത്തം 42440 പേര്‍. ആര്‍ക്കിടെക്്ച്ചര്‍ അഭിരുചി പരീക്ഷ എഴുതുന്നവരായി 9406 വിദ്യാര്‍ഥികളുണ്ട്.
തിരുവനന്തപുരം ജില്ലയില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ പേര്‍ പരീക്ഷയെഴുതുന്ന്-8144. രണ്ടാമത് എറണാകുളം ജില്ലയും(6051)യും മൂന്നാമത് തൃശൂര്‍ ജില്ല(4568)യുമാണ്. പരീക്ഷയെഴുതുന്നവരില്‍ 21,383 ആണ്‍കുട്ടികളും 21,057 പെണ്‍കുട്ടികളുമാണുള്ളത്.












Click it and Unblock the Notifications