നരേന്ദ്രന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് സര്‍ക്കാര്‍ അംഗീകരിച്ചു
തിരുവനന്തപുരം: നരേന്ദ്രന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് ശുപാര്‍ശകള്‍ കേരള സര്‍ക്കാര്‍ അംഗീകരിച്ചു. ബുധനാഴ്ച്ച ചേര്‍ന്ന മന്ത്രിസഭാ യോഗത്തിനു ശേഷം മുഖ്യമന്ത്രി ഇ.കെ.നായനാരാണ് വാര്‍ത്താലേഖകരെ ഇക്കാര്യം അറിയിച്ചത്.
മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് പ്രകാരമുള്ള സംവരണാനുകൂല്യം മറ്റു പിന്നോക്ക സമുദായത്തില്‍ പെട്ട കൂടുതല്‍ പേര്‍ക്ക് കിട്ടാന്‍ ലക്ഷ്യമിട്ടുളളതാണ് നരേന്ദ്രന്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിലെ നിര്‍ദേശങ്ങള്‍. സംവരണാനുകൂല്യത്തില്‍ നിന്ന് ഒഴിവാക്കാനുള്ള ക്രിമിലെയറിനെ നിശ്ചയിക്കാനുള്ള വാര്‍ഷിക വരുമാന പരിധി 1.5 ലക്ഷത്തില്‍ നിന്നും മൂന്ന് ലക്ഷമാക്കി ഉയര്‍ത്താന്‍ കമ്മീഷന്‍ നിര്‍ദേശിച്ചിരുന്നു.
ചെറിയ ഭേദഗതിയോടെയാണ് സര്‍ക്കാര്‍ റിപ്പോര്‍ട്ടിന് അംഗീകാരം നല്‍കിയിരിക്കുന്നത്. ഏപ്രില്‍ 22നാണ് നരേന്ദ്രന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിച്ചത്.












Click it and Unblock the Notifications