മെഡിക്കല്‍ കോളേജ് അദ്ധ്യാപകരുടെ ശമ്പളം വര്‍ദ്ധിപ്പിക്കും
തിരുവനന്തപുരം: പത്ത് ദിവസമായി തുടര്‍ന്ന് വരുന്ന മെഡിക്കല്‍ കോളേജ് സമരം തീര്‍ക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി കേരള സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് അദ്ധ്യാപകരുടെ ശമ്പളവും മറ്റാനുകൂല്യങ്ങളും വര്‍ദ്ധിപ്പിച്ചതായി പ്രഖ്യാപിച്ചു. മെഡിക്കല്‍, ഡെന്റല്‍, ഫാര്‍മസ്യൂട്ടിക്കല്‍ സയന്‍സ് കോളേജുകളിലെ അദ്ധ്യാപകര്‍ക്കാണ് ആനുകൂല്യങ്ങള്‍ വര്‍ദ്ധിപ്പിച്ചത്. മുഖ്യമന്ത്രി നായനാരും ആരോഗ്യ മന്ത്രി വി സി കബീറും അറിയിച്ചതാണ് ഇക്കാര്യം.
സമയബന്ധിതമായുള്ള പ്രമോഷനുള്ള പദ്ധതിക്കും അംഗീകാരം ലഭിച്ചിട്ടുണ്ട്. ശമ്പളവും ആനുകൂല്യങ്ങളും വര്‍ദ്ധിപ്പിച്ചതു കൊണ്ട് സര്‍ക്കാരിന് വര്‍ഷം തോറും 12.63 കോടി രൂപയുടെ അധികബാധ്യതയുണ്ടാകും എന്ന് നായനാര്‍ അറിയിച്ചു.
ഓള്‍ ഇന്ത്യ കൗണ്‍സില്‍ ഫോര്‍ ടെക്നിക്കല്‍ എഡ്യൂക്കേഷന്‍ മാനദണ്ഡങ്ങള്‍ അനുസരിച്ചാണ് വര്‍ദ്ധനവ് എന്ന് കബീര്‍ പറഞ്ഞു. 1996 ജനുവരി ഒന്ന് മുതല്‍ പുതിയ ശമ്പള സ്കെയില്‍ ബാധകമാണ്. പുതുക്കിയ നിരക്കുകള്‍ പ്രകാരമുള്ള ശമ്പളം 2000 ഏപ്രില്‍ മുതല്‍ ലഭിച്ചു തുടങ്ങും. അതുവരെയുള്ള ശമ്പള കുടിശ്ശിക പ്രൊവിഡന്റ് ഫണ്ടിലേക്ക് മാറ്റുന്നതാണ്.












Click it and Unblock the Notifications