Get Updates
Get notified of breaking news, exclusive insights, and must-see stories!

വ്യോമസേനാ മേധാവി സൈനിക ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി

തിരുവനന്തപുരം: എയര്‍സ്റ്റാഫ് ചീഫ് എ.വൈ.ടിപ്നിസ് ബുധനാഴ്ച്ച തിരുവനന്തപുരത്ത് സതേണ്‍ എയര്‍ കമാന്റിലെ സ്റ്റേഷന്‍ കമാന്റര്‍മാരുമായി ചര്‍ച്ച നടത്തി.

ജാഫ്നയിലെ സൈനികരെ ഒഴിപ്പിക്കാന്‍ ഇന്ത്യന്‍ നാവികസേന സജ്ജമായിരിക്കുകയാണെന്ന റിപ്പോര്‍ട്ടുകളുടെ പശ്ചാത്തലത്തിലാണ് ടിപ്നിസിന്റെ സ്റ്റേഷന്‍ കമാന്റര്‍മാരുമായുള്ള കൂടിയാലോചന.

ശ്രീലങ്കയിലെ സൈനികരെ ഒഴിപ്പിക്കാന്‍ ഇന്ത്യ ഇടപെടേണ്ടി വരുകയാണെങ്കിലുണ്ടാവുന്ന സാഹചര്യത്തെ കുറിച്ച് ടിപ്നിസ് ചര്‍ച്ചയില്‍ അവലോകനം ചെയ്തുവെന്ന് വിശ്വസനീയകേന്ദ്രങ്ങള്‍ അറിയിച്ചു. ശ്രീ ലങ്കയില്‍ ഇടപെടേണ്ടി വരികയാണെങ്കില്‍ തിരുവനന്തപുരമടക്കമുള്ള തെക്കേ ഇന്ത്യയിലെ മൂന്ന് എയര്‍ ബേസുകളില്‍ നിന്നായിരിക്കും സൈന്യത്തിന്റെ നീക്കം.

അതേ സമയം താന്‍ തിരുവനന്തപുരത്തെത്തിയതിന് ശ്രീലങ്കന്‍ പ്രശ്നവുമായി യാതൊരു ബന്ധവുമില്ലെന്നാണ് ടിപ്നിസ്് വാര്‍ത്താ ലേഖകരോട് പറഞ്ഞത്. നേരത്തെ തീരുമാനിച്ചത് പ്രകാരമാണ് താന്‍ തിരുവന്തപുരത്തെത്തിയതെന്ന് ടിപ്നിസ് പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+