ജൂണ്‍ 15 മുതല്‍ ട്രോളിങ് നിരോധനം
തിരുവനന്തപുരം: തീരദേശത്തെ യന്ത്രബോട്ടുകളുടെ ട്രോളിങ് ജൂണ്‍ 15 മുതല്‍ നിരോധിക്കാന്‍ കേരള സര്‍ക്കാര്‍ തീരുമാനിച്ചു. 45 ദിവസത്തേക്കാണ് ട്രോളിങ് നിരോധനം.
ബുധനാഴ്ച്ച ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് ട്രോളിങ് നിരോധനത്തിന് തീരുമാനമെടുത്തത്. ട്രോളിങ് നിരോധന കാലത്ത് കേരളതീരത്തിനടുത്തുള്ള വിദേശകപ്പലുകളുടെ ആഴക്കടല്‍ മത്സ്യബന്ധനം നിരോധിക്കാന്‍ മന്ത്രിസഭായോഗം കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
പരമ്പരാഗത മത്സ്യതൊഴിലാളികളെ സഹായിക്കുക എന്ന ലക്ഷ്യത്തോടെയാണ് കേരള സര്‍ക്കാര്‍ എല്ലാ വര്‍ഷവും മണ്‍സൂണ്‍കാലത്ത് യന്ത്രബോട്ടുകളുടെ ട്രോളിങ് നിരോധിക്കുന്നത്. ചില അപൂര്‍വ മത്സ്യങ്ങളുടെ പ്രജനനം നടക്കുന്ന മണ്‍സൂണ്‍ കാലത്ത് മത്സ്യവിഭവങ്ങളുടെ അമിതമായ ചൂഷണം ഒഴിവാക്കുക കൂടി ലക്ഷ്യമിട്ടാണ് ട്രോളിങ് നിരോധനം ഏര്‍പ്പെടുത്തുന്നത്.












Click it and Unblock the Notifications