Get Updates
Get notified of breaking news, exclusive insights, and must-see stories!

വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി ഫലം പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം: വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി ഫലം പ്രസിദ്ധീകരിച്ചു. എഞ്ചിനിയറിങ്, സയന്‍സ്, ഹ്യുമാനിറ്റീസ്, കൊമേഴ്സ് എന്നീ ഗ്രൂപ്പുകളിലെ റാങ്കുകളും പ്രഖ്യാപിച്ചു. അടിമാലി എസ് എന്‍ ഡി പി വി എച്ച് എസ് എസ്സിലെ ശ്രീജാ വിജയന്‍ 522 മാര്‍ക്കോടെ എഞ്ചിനിയറിങ് വിഭാഗത്തില്‍ ഒന്നാം റാങ്ക് നേടി. പത്തനംതിട്ട ഇളമക്കല്‍ വി എച്ച് എസ് എസ്സിലെ ജോര്‍ജ്ജ് ജോസഫ് 515 മാര്‍ക്കോടെ രണ്ടാം റാങ്കും കൊല്ലം അയത്തില്‍ വി വി വി എച്ച് എസ് എസ്സിലെ റോള്‍ഫി വിറ്റസ് ് 512 മാര്‍ക്കോടെ മൂന്നാം റാങ്കും കരസ്ഥമാക്കി.

സയന്‍സ് വിഭാഗത്തില്‍ ആറ്റിങല്‍ ജി വി എച്ച് എസ്സിലെ എ ശ്രീജ 525 മാര്‍ക്കോടെ ഒന്നാം റാങ്കിന് അര്‍ഹയായി. ഇതേ വിഭാഗത്തില്‍ കോഴിക്കോട് ജി വി എച്ച് എസ്സിലെ മിര്‍നാ പരാനാ 520 മാര്‍ക്കോടെ രണ്ടാം റാങ്കും കൊല്ലം പവിത്രേശ്വരം വി എച്ച് എസ് എസ്സിലെ ഡി അലക്സാണ്ടര്‍ 518 മാര്‍ക്കോടെ മൂന്നാം റാങ്കും നേടി.

ഹ്യുമാനിറ്റീസില്‍ തിരുവനന്തപുരം ഗവണ്‍മെന്റ് വി എച്ച് എസ് എസ്സിലെ എ ഫിറോസ് ഖാന്‍ 466 മാര്‍ക്കോടെ ഒന്നാം റാങ്കിന് അര്‍ഹനായിപ്പോള്‍ ഇതേ സ്കൂളിലെ പി കെ പ്രദീപ് കുമാര്‍ 460 മാര്‍ക്കോടെ രണ്ടാം റാങ്ക് നേടി. 456 മാര്‍ക്ക് ലഭിച്ച ആലപ്പുഴ ശ്രീകണ്ഠേശ്വരം എസ് എന്‍ വി എച്ച് എസ് എസ്സിലെ എ ജി ധനലക്ഷമിക്കാണ് മൂന്നാം റാങ്ക്.

കൊമ്മേഴ്സ് വിഭാഗത്തില്‍ ഓലത്താന്നി വി വി എച്ച് എസ് എസ്സിലെ വി ജെ സിന്ധു 502 മാര്‍ക്കോടെ ഒന്നാം റാങ്ക് നേടിയപ്പോള്‍ ഇതേ സ്കൂളിലെ സി എസ് ശ്രീജ 500 മാര്‍ക്കോടെ മൂന്നാം റാങ്ക് കരസ്ഥമാക്കി. 501 മാര്‍ക്ക് ലഭിച്ച പത്തനംതിട്ട കൂടല്‍ ടി വി എച്ച് എസ് എസ്സിലെ വി എസ് അനീഷിനാണ് രണ്ടാം റാങ്ക്. ഈ വര്‍ഷത്തെ വിജയശതമാനം 67.80 ശതമാനമാണ്. കഴിഞ്ഞ വര്‍ഷം ഇത് 67.41 ആയിരുന്നു. ആകെ 12 റാങ്കുകാരില്‍ എട്ടു പെണ്‍കുട്ടികളാണ്. ഇക്കൊല്ലം 16,819 പേരാണ് പരീക്ഷയെഴുതിയത്. ഇതില്‍ 11,404 പേര്‍ വിജയിച്ചു. 589 പേര്‍ക്ക് ഡിസ്റ്റിങ്ഷനുണ്ട്. 5337 പേ ര്‍ക്ക് ഫസ്റ്റ് ക്ലാസും 4705 പേര്‍ക്ക് സെക്കന്‍ഡ് ക്ലാസും ലഭിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+