Get Updates
Get notified of breaking news, exclusive insights, and must-see stories!

ഫിജി: മഹാ സഭ വീണ്ടും യോഗം ചേരുന്നു

സുവാ: പ്രധാനമന്ത്രിയെ മോചിപ്പിക്കണമെന്ന ആവശ്യം അട്ടിമറി നേതാവ് ജോര്‍ജ് സ്പെയ്റ്റ് തള്ളിക്കളഞ്ഞ ശേഷമുള്ള സംഭവവികാസങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഫിജിയിലെ മഹാസഭ ബുധനാഴ്ച വീണ്ടും യോഗം ചേരുന്നു.

അമ്പതംഗ സഭ ചൊവാഴ്ച യോഗം ചേര്‍ന്ന് പ്രധാനമന്ത്രി മഹേന്ദ്ര ചൗധരിയെയും മറ്റു ബന്ദികളെയും വിട്ടയക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും സ്പെയ്റ്റ് നിരാകരിക്കുകയായിരന്നു. പ്രസിഡണ്ട് റതു കമീസേസെ മാര എത്രയയും പെട്ടെന്ന് രാജിവെച്ചില്ലങ്കില്‍ ഫിജിയിലെ സംഭവവികാസം അധികാരികള്‍ക്ക് നിയന്ത്രിക്കാന്‍ കഴിയാത്ത തലത്തിലേക്ക് വളരുമെന്ന് സ്പെയറ്റ് മുന്നറിയിപ്പ് നല്‍കുകയും ചെയ്തു.

അതേസമയം ഫിജി വംശജരുടെ ആവശ്യങ്ങള്‍ക്ക് പിന്തുണ ലഭിക്കുമെങ്കിലും സ്പെയ്റ്റ് ഇപ്പോള്‍ ചെയ്ത പ്രവൃത്തിയെ ഫിജിയിലെ ജനങ്ങള്‍ അംഗീകരിക്കില്ലെന്ന് ചൊവാഴ്ചയിലെ സഭായോഗത്തിന്റെ വിവരങ്ങള്‍ വാര്‍ത്താലേഖകര്‍ക്ക് നല്‍കിയ സഭാ ചെയര്‍മാന്‍ സിതിവേനി റബൂക്ക വ്യക്തമാക്കി.

ചൗധരി സര്‍ക്കാര്‍ വീണ്ടും തുടരണമോ അതോ ഫിജി വംശജരുടെ ആവശ്യങ്ങള്‍ക്ക് പ്രാമുഖ്യം നല്‍കുന്ന ഒരു ഇടക്കാല സര്‍ക്കാര്‍ രൂപീകരിക്കണമോ എന്ന ് മഹാസഭ ഇതുവരെയും തീരുമാനിച്ചിട്ടില്ല. എന്നാല്‍ പ്രശ്നം പരിഹരിക്കുന്നതിന് പ്രസിഡണ്ട് മാര കൈക്കൊണ്ട നടപടികളെ സഭ പിന്തുണച്ചു.

ആറാം ദിവസത്തിലേക്ക് കടന്ന ബന്ദി നാടകം അവസാനിപ്പിക്കാന്‍ ഐക്യരാഷ്ട്രസഭയുടെയും കോമണ്‍വെല്‍ത്തിന്റെയും പ്രതിനിധികള്‍ ഫിജി തലസ്ഥാനമായ സുവായിലെത്തിയിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+