കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇസ്രേയല്‍ പിന്മാറ്റം പൂര്‍ണ്ണം, ഗംഭീര വിജയമെന്ന് ഹിസ്ബുള്ള

  • By Staff
Google Oneindia Malayalam News

ഫാത്ത്മാ ഗേറ്റ്, ഇസ്രേയല്‍: ഇരുപത്തി രണ്ട് വര്‍ഷത്തിന് ശേഷം തെക്കന്‍ ലബനനിലെ അധിനിവേശ പ്രദേശത്ത് നിന്ന് ഇസ്രേയല്‍ പട്ടാളം പിന്മാറി. ബുധനാഴ്ച പിന്മാറ്റം പൂര്‍ത്തിയായതായി സൈനിക വക്താക്കള്‍ അറിയിച്ചു.

കവചിത വാഹനങ്ങളിലായിരുന്നു പിന്മാറ്റം. അവസാന വാഹനവും കടന്ന് ഫാത്ത്മാ ഗേറ്റ് അടഞ്ഞതോടെ പിന്മാറ്റം പൂര്‍ത്തിയായി. കഴിഞ്ഞ വര്‍ഷം അധികാരത്തില്‍ വന്ന ഇസ്രേയല്‍ പ്രധാനമന്ത്രി യഹൂദ് ബരാക് ഈ വര്‍ഷം ജൂലൈ ഏഴിന് മുന്‍പ് പിന്മാറ്റം പൂര്‍ത്തിയാക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.

ഇസ്രേയല്‍ പിന്മാറുന്ന പ്രദേശത്തേക്ക് മുന്നേറിയ ഹിസ്ബുള്ള ഗറില്ലകള്‍ ഇതൊരു ഗംഭീര വിജയമാണെന്ന് അവകാശപ്പെട്ടു. രാത്രി വന്‍ ഷെല്ലിങ്ങിന്റെ മറവിലാണ് ഇസ്രേയലി ഭടന്മാരുടെ പിന്മാറ്റം.

വന്‍ സ്ഫോടനങ്ങള്‍ തെക്കന്‍ ലെബനനിലെ പര്‍വതങ്ങളേയും താഴ്വരകളേയും പ്രകമ്പനം കൊള്ളിച്ചു. പിന്മാറ്റം ഇസ്രേയല്‍ പെട്ടെന്നാക്കുകയായിരുന്നു. ഇസ്രേയലിന്റെ പിന്‍ബലമുള്ള തെക്കന്‍ ലബനനീസ് സൈന്യം (എസ് എല്‍ എ) മുന്നേറിക്കൊണ്ടിരിക്കുന്ന ഹിസ്ബുള്ള ഗറില്ലകളുടെ മുന്നില്‍ തകര്‍ന്നതു കൊണ്ടാണിത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X