സൈനികരെ മോചിപ്പിക്കാന്‍ ഇന്ത്യ തയ്യാര്‍
ദില്ലി: ശ്രീലങ്കയിലെ ജാഫ്നയില്‍ കുടുങ്ങിപ്പോയ 30,000-ത്തോളം സൈനികരെ മോചിപ്പിക്കാന്‍ തയ്യാറാണെന്ന് ഇന്ത്യ വ്യക്തമാക്കി. കേന്ദ്ര മന്ത്രിസഭയുടെ സുരക്ഷാ സമിതി യോഗത്തിനുശേഷം വാര്‍ത്താലേഖകരോട് സംസാരിച്ച ദേശീയ സുരക്ഷാ ഉപദേശകന്‍ ബ്രജേഷ് മിശ്രയാണ് ഇക്കാര്യം അറിയിച്ചത്.
ഇന്ത്യ നല്‍കുന്ന സഹായം തീര്‍ത്തും മനുഷ്യത്വപരമായ ഒന്നാണെന്ന് മിശ്ര വ്യക്തമാക്കി. പ്രശ്നത്തില്‍ ഇടപെടാന്‍ ഇന്ത്യയോട് ശ്രീലങ്കന്‍ സര്‍ക്കാര്‍ ഇതുവരെ ഔദ്യോഗികമായി ആവശ്യപ്പെട്ടില്ല.
എന്നാല്‍ കിഴക്കന്‍ നാവികകമാന്‍ഡിന്റെയും ദക്ഷിണനാവികകമാന്‍ഡിന്റെയും നേതൃത്വത്തില്‍ യുദ്ധക്കപ്പലുകളും വിമാനങ്ങളും ശ്രീലങ്കയിലേക്ക് പോകാന്‍ സജ്ജമായിക്കഴിഞ്ഞു. കൊച്ചിയില്‍ ഇതു സംബന്ധിച്ച പ്രവര്‍ത്തനം ദ്രുതഗതിയില്‍ നടന്നുവരികയാണ്.
ശ്രീലങ്കാ പ്രശ്നം ചര്‍ച്ചചെയ്യാന്‍ പ്രധാനമന്ത്രി എ.ബി. വാജ്പേയിയാണ് ചൊവാഴ്ച കേന്ദ്രമന്ത്രിസഭയുടെ സുരക്ഷാസമിതി വിളിച്ചുകൂട്ടിയത്.












Click it and Unblock the Notifications