ഇന്ത്യയെ മധ്യസ്ഥതക്ക് ക്ഷണിക്കുന്നത് പരിഗണനയിലെന്ന് ചന്ദ്രിക
കൊളംബോ: എല്‍.ടി.ടി.യുമായി ശ്രീലങ്കന്‍ സൈന്യം നടത്തുന്ന യുദ്ധം അവസാനിപ്പിക്കാന്‍ ഇന്ത്യയടക്കമുള്ള ചില രാജ്യങ്ങളെ മധ്യസ്ഥതക്ക് ക്ഷണിക്കുന്ന കാര്യം പരിഗണിക്കുകയാണെന്ന് ശ്രീലങ്കന്‍ പ്രസിഡന്റ് ചന്ദ്രിക കുമാരതുംഗെ പറഞ്ഞു.
ജാഫ്നയിലെ 30.000 സൈനികരെ ഒഴിപ്പിക്കാനായി സഹായം നല്‍കാന്‍ ഒരുക്കമാണെന്ന ഇന്ത്യയുടെ പ്രസ്താവനയോട് പ്രതികരിച്ചുകൊണ്ട് ശ്രീലങ്ക മാനുഷിക സഹായം ആവശ്യപ്പെടേണ്ട ഘട്ടത്തിലെത്തിയിട്ടില്ലെന്ന് ചന്ദ്രിക പറഞ്ഞു.
സൈന്യത്തിന് പുതിയ ആയുധങ്ങള്‍ കിട്ടിയത് യുദ്ധത്തില്‍ മുന്‍തൂക്കം നേടാന്‍ തങ്ങളെ സഹായിച്ചിട്ടുണ്ടെന്ന് ചന്ദ്രിക പറഞ്ഞു. എല്‍.ടി.ടി.ഇ ജാഫ്നാ മേഖലയിലെ ചില പ്രദേശങ്ങളില്‍ ആധിപത്യം നേടിയിട്ടുണ്ട്. എങ്കിലും ജാഫ്നയുടെ മൂന്നില്‍ രണ്ടു ഭാഗവും സൈന്യത്തിന്റെ നിയന്ത്രണത്തില്‍ തന്നെയാണ്.
പുലികള്‍ ജാഫ്ന പിടിച്ചെടുക്കുകയാണെങ്കില്‍ തെക്കേ ഇന്ത്യയെ ദുര്‍ബലപ്പെടുത്താനുള്ള ശ്രമങ്ങള്‍ അവര്‍ നടത്തുമെന്ന് ശ്രീലങ്കന്‍ പ്രസിഡന്റ് പറഞ്ഞു.












Click it and Unblock the Notifications