Get Updates
Get notified of breaking news, exclusive insights, and must-see stories!

പാക്കിസ്ഥാന്‍ അണുപരീക്ഷണത്തിനൊരുങ്ങുന്നുവെന്ന് അമേരിക്ക

വാഷിംഗ്ടണ്‍: പാക്കിസ്ഥാന്‍ വീണ്ടുമൊരു അണുപരീക്ഷണം കൂടി നടത്താന്‍ പദ്ധതിയൊരുക്കുന്നുവെന്ന് അമേരിക്ക. പാക്കിസ്ഥാനില്‍ അണുപരീക്ഷണം നടത്താനുള്ള ഒരുക്കങ്ങള്‍ നടക്കുന്നതിന്റെ സൂചനകള്‍ ലഭിച്ചിട്ടുണ്ട്. എന്നാല്‍ അത് അവസാനഘട്ടത്തിലാണോ എന്ന് വ്യക്തമല്ല, ഒരു യു.എസ്. വക്താവ് വ്യക്തമാക്കി.

എന്നാല്‍ ഇക്കാര്യത്തില്‍ ഇന്ത്യയുടെ ഭാഗത്ത് എന്തെങ്കിലും പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിന് തെളിവൊന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു. പാക്കിസ്ഥാനിലെ ഓരോ നീക്കങ്ങളും യു.എസ്. ശ്രദ്ധാപൂര്‍വം നിരീക്ഷിച്ചു വരികയാണ്. ഇന്ത്യയോ പാക്കിസ്ഥാനോ അണു പരീക്ഷണം നടത്തുകയാണെങ്കില്‍ ആഗോള തലത്തില്‍ ആണവായുധത്തിനെതിരെ നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് ശക്തമായ തിരിച്ചടിയായിരിക്കും. ഇതില്‍ നിന്ന് പാക്കിസ്ഥാനെ പിന്തിരിപ്പിക്കാന്‍ കഴിയുന്നതെല്ലാം ചെയ്യുമെന്നും വക്താവ് വ്യക്തമാക്കി.

1998-ല്‍ ഇന്ത്യയും പാക്കിസ്ഥാനും നടത്തിയ അണുപരീക്ഷണങ്ങളുടെ ഫലമായി ദക്ഷിണേഷ്യയില്‍ സംഘര്‍ഷാവസ്ഥ നിലനിന്നിരുന്നു. അണുപരീക്ഷണങ്ങളുടെ പേരില്‍ അന്താരാഷ്ട്ര സമൂഹം ഇരുരാജ്യങ്ങളെയും വിമര്‍ശിക്കുകയും അമേരിക്കയുള്‍പ്പെടെയുള്ള ചില രാജ്യങ്ങള്‍ ഉപരോധം ഏര്‍പ്പെടുത്തുകയും ചെയ്തിരുന്നു. കഴിഞ്ഞ മാര്‍ച്ചില്‍ ഇന്ത്യയും പാക്കിസ്ഥാനും സന്ദര്‍ശിച്ച അമേരിക്കന്‍ പ്രസിഡണ്ട് ക്ലിന്റണ്‍ അണുപരീക്ഷണങ്ങളുടെ കാര്യത്തില്‍ നിയന്ത്രണം പാലിക്കാനും കാശ്മീര്‍ പ്രശ്നത്തിന് പെട്ടെന്ന് പരിഹാരം കാണാനും ആവശ്യപ്പെടുകയുണ്ടായി.

എന്നാല്‍ അണുപരീക്ഷണം നടത്താന്‍ പാക്കിസ്ഥാനിലെ ഭരണകൂടം പച്ചക്കൊടി കാണിച്ചിട്ടുണ്ടോ എന്ന് വ്യക്തമല്ല. മെയ് 25 മുതല്‍ 28 വരെ പാക്കിസ്ഥാന്‍ സന്ദര്‍ശിക്കുന്ന യു.എസ്. അണ്ടര്‍ സെക്രട്ടറി തോമസ് പിക്കറിംഗ് മേഖലയിലെ സുരക്ഷാകാര്യങ്ങളും ഭീകരവാദവും ആണവായുധ നിര്‍വ്യാപനവും ഇന്ത്യ-പാക്കിസ്ഥാന്‍ ബന്ധവും ചര്‍ച്ച ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+