എയര്‍ലൈന്‍സുകളുമായി ചര്‍ച്ച നടത്താന്‍ സി.ഐ.എ.എല്‍ കമ്മിറ്റി
കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്നും സര്‍വീസ് തുടങ്ങുന്നതിന് വിദേശ എയര്‍ലൈന്‍സുകളുമായി ചര്‍ച്ച നടത്തുന്നതിനായി നാലംഗ കമ്മിറ്റിയെ കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡിന്റെ(സി.ഐ.എ.എല്‍) ഡയറക്ടര്‍ ബോര്‍ഡ് നിയോഗിച്ചു. സി.ഐ.എ.എല്‍ മാനേജിങ് ഡയറക്ടര്‍ സി.ബാബു രാജീവാണ് നാലംഗ കമ്മിറ്റിയുടെ തലവന്‍.
വിദേശ എയര്‍ലൈന്‍സുകളുമായുള്ള ചര്‍ച്ചയെ കുറിച്ചുള്ള റിപ്പോര്‍ട്ട് ജൂണ്‍ 16ന് കമ്മിറ്റി സി.ഐ.എ.എല്ലിന് സമര്‍പ്പിക്കും.
സി.ഐ.എ.എല്‍ ചെയര്‍മാന്‍ കൂടിയായ മുഖ്യമന്ത്രി ഇ.കെ.നായനാരുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് ഇതേ കുറിച്ച് തീരുമാനം കൈകൊണ്ടത്.
സൗദിയ, ഗള്‍ഫ് എയര്‍, ഒമാന്‍, ശ്രീലങ്ക, ഖത്തര്‍ തുടങ്ങിയ എയര്‍ലൈന്‍സുകള്‍ നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്നും സര്‍വീസ് തുടങ്ങുന്നതിന് സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ടെന്ന് ഡയറക്ടര്‍ ബോര്‍ഡ് തീരുമാനങ്ങള്‍ വാര്‍ത്താലേഖകരെ അറിയിച്ചുകൊണ്ട് നായനാര്‍ പറഞ്ഞു. സിവില്‍ ഏവിയേഷന്‍ വകുപ്പിന്റെ അനുമതി കിട്ടിയാല്‍ ഇക്കാര്യത്തില്‍ അന്തിമനടപടികള്‍ കൈകൊള്ളും.
സി.ഐ.എ.എല്ലിന് തനിച്ചു നില്‍ക്കാന്‍ പ്രാപ്തിയുണ്ടാകുന്നതുവരെ സംസ്ഥാന സര്‍ക്കാര്‍ സാമ്പത്തിക പിന്തുണ തുടരുമെന്ന് നായനാര്‍ പറഞ്ഞു. സി.ഐ.എ.എല്ലിന്റെ 51 ശതമാനം ഓഹരികള്‍ ഇപ്പോള്‍ സംസ്ഥാന സര്‍ക്കാരിന്റെ കൈയിലാണ്.
വിമാനത്താവളത്തിലെ കാര്‍ഗോ കോംപ്ലക്സിന്റെ നിര്‍മാണം ഉടന്‍ തന്നെ പൂര്‍ത്തിയാക്കും. കേരളത്തില്‍ നിന്നുള്ള കയറ്റുമതിയെ ഇത് ഏറെ സഹായിക്കും. നായനാര്‍ പറഞ്ഞു.












Click it and Unblock the Notifications