വ്യവസായസംരംഭങ്ങള്‍ക്ക് ജൂണ്‍ ഒന്ന് മുതല്‍ ഏകജാലക സംവിധാനം
തിരുവനന്തപുരം: വ്യവസായസംരംഭങ്ങള്‍ക്ക് ലൈസന്‍സുകളും സര്‍ട്ടിഫിക്കറ്റുകളും നല്‍കുന്നതിന് ജൂണ്‍ ഒന്ന് മുതല്‍ ഏകജാലക സംവിധാനം ഏര്‍പ്പടുത്തുമെന്ന് കേരള വ്യവസായമന്ത്രി സുശീലാഗോപാലന്‍ പറഞ്ഞു.
ഇതോടെ നിയമപിന്തുണയോടെ ഏകജാലക സംവിധാനം ഏര്‍പ്പെടുത്തുന്ന ആദ്യത്തെ സംസ്ഥാനമാവും കേരളം. നേരത്തെ കേരള ഇന്റസ്ട്രിയല്‍ വിന്‍ഡോ ക്ലിയറന്‍സ് ബോര്‍ഡ്സ് ആന്റ് ഇന്റസ്ട്രിയല്‍ ടൗണ്‍ഷിപ്പ് ഏരിയ ഡെവലപ്പ്മെന്റ് ബില്‍ സംസ്ഥാന നിയമസഭ പാസാക്കിയിരുന്നു. ഗവര്‍ണറുടെ അനുമതി ലഭിച്ചതോടെ ബില്‍ നിയമമായി കഴിഞ്ഞു.
ഏകജാലക സംവിധാനം നടപ്പിലാക്കുന്നത് വ്യവസായവത്കരണത്തെ വേഗത്തിലാക്കുമെന്ന് സുശീലാ ഗോപാലന്‍ പറഞ്ഞു. ഏകജാലക സംവിധാനം നടപ്പില്‍ വരുത്തുന്നതിനായി നിയമമനുസിച്ച് ത്രിതല ബോര്‍ഡ് രൂപീകരിക്കും.
സംസ്ഥാനതലത്തില്‍ ചീഫ് സെക്രട്ടറി ചെയര്‍മാനായും സംസ്ഥാന വ്യവസായ വികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ കണ്‍വീനറായും ബോര്‍ഡ് രൂപീകരിക്കും. ജില്ലാതലത്തിലുള്ള ബോര്‍ഡിന്റെ ചെയര്‍മാന്‍ ജില്ലാ കലക്്ടറും കണ്‍വീനര്‍ ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജരുമായിരിക്കും. വ്യവസായമേഖലാ ബോര്‍ഡായിരിക്കും താഴേ തലത്തിലുള്ള ബോര്‍ഡ്.












Click it and Unblock the Notifications