വെങ്കിടാചലം പുതിയ എസ് ബി ടി എം ഡി
തിരുവനന്തപുരം: സ്റേറ്റ് ബാങ്ക് ഓഫ് ട്രാവങ്കൂറിന്റെ മാനേജിങ് ഡയറക്ടറായി പി എന്‍ വെങ്കിടാചെലത്തെ നിയമിച്ചു. വെപാ കാമേശം മാറിയ ഒഴിവിലാണ് നിയമനം. സ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ മുംബൈ ഓഫിസിന്റെ മാനേജിങ് ഡയറക്ടറായി വെപാ കാമേശത്തിന് നിയമനം ലഭിച്ചിരുന്നു.
മേയ് 27 നോ 28 നോ ആയിരിക്കും വെങ്കിടാചെലം ജോലിയില്‍ പ്രവേശിക്കുക എന്ന് എസ് ബി ടി വൃത്തങ്ങള്‍ അറിയിച്ചു. അന്‍പത്തിയാറുകാരനായ വെങ്കിടാചെലം ഇപ്പോള്‍ എസ് ബി ഐ മുംബൈ കേന്ദ്ര ഓഫീസിന്റെ ഡെപ്യൂട്ടി മാനേജിങ് ഡയറക്ടറാണ്.












Click it and Unblock the Notifications