ബോംബെ ഓഹരി സൂചിക 65 പോയിന്റ് കൂടി
മുംബൈ: ബോംബെ ഓഹരി സൂചിക വ്യാഴാഴ്ച 65.38 പോയിന്റ് വര്‍ദ്ധിച്ച് 3999.03 ലവസാനിച്ചു. ബുനാഴ്ചത്തേതിനേക്കാള്‍ 1.66 ശതമാനം കൂടുതലാണ്. ബുധനാഴ്ച 3933.65 ലാണ് വിപണിയവസാനിച്ചത്.
വ്യാഴാഴ്ച നാഷണല്‍ സ്റോക്ക് എക്സ്ചേഞ്ച് സൂചിക 1249. 30 ലാണ് അവസാനിച്ചത്. ഇത് ബുധനാഴ്ച ത്തേതിലും 13. 40 പോയിന്റ് (1. 08 ശതമാനം) കൂടുതലാണ്. ബുധനാഴ്ച 1232. 85 ലായിരുന്നു അവസാനിച്ചത്.
ഈ വര്‍ഷം സാധാരണ തോതിലുള്ള മഴ ലഭിക്കും എന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തില്‍ നിന്നുള്ള അറിയിപ്പ് ലഭിച്ചതോടെ കുതിക്കാന്‍ തുടങ്ങിയ ഓഹരി സൂചിക അമേരിക്കന്‍ ഡോളറുമായുള്ള ഇന്ത്യന്‍ രൂപയുടെ വിനിമയനിരക്ക് കുറഞ്ഞതോടെ വീണ്ടും താഴുകയായിരുന്നു എന്ന് വ്യാപാരികള്‍ പറഞ്ഞു. ഡോളറിന് 40.75 രൂപയെന്ന തോതിലേക്ക് വ്യാഴ്യാഴ്ച രൂപയുടെ മൂല്യം കുറഞ്ഞു.












Click it and Unblock the Notifications