ശ്രീലങ്കന്‍ പ്രശ്നത്തില്‍ ഇന്ത്യയും അമേരിക്കയും സമാന നിലപാട് വ്യക്തമാക്കി
ദില്ലി: ശ്രീലങ്കയില്‍ പ്രത്യേക തമിഴ് ഈഴം സ്ഥാപിക്കുന്നതിനെ ഇന്ത്യയും അമേരിക്കയും എതിര്‍ത്തു. ശ്രീലങ്കയിലെ യുദ്ധം അവസാനിപ്പിക്കാന്‍ സൈനിക ഇടപെടലിനുള്ള സാധ്യതയും ഇരുരാജ്യങ്ങളും തള്ളികളഞ്ഞു.
ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറി ലളിത് മാന്‍സിങും അമേരിക്കന്‍ രാഷ്ട്രീയകാര്യ അണ്ടര്‍ സെക്രട്ടറി തോമസ് പിക്കെറിങും രണ്ടു ഘട്ടമായി നടത്തിയ ചര്‍ച്ചയിലാണ് ഇരുരാജ്യങ്ങളും ശ്രീലങ്കന്‍ പ്രശ്നത്തിലെ സമാനനിലപാട് പ്രഖ്യാപിച്ചത്.
ശ്രീലങ്കയിലെ എല്ലാ വിഭാഗത്തിന്റെയും താത്പര്യങ്ങളെയും തൃപ്തിപ്പെടുത്തുന്ന പരിഹാരത്തിനു വേണ്ടി ശ്രമിക്കുമെന്ന് ഇരുരാജ്യങ്ങളും പ്രഖ്യാപിച്ചു.
എല്‍.ടി.ടി.ഇയെ ഒരു ഭീകരവാദസംഘടനയായാണ് കാണുന്നതെന്ന് ഇരുരാജ്യത്തിന്റെയും പ്രതിനിധികള്‍ വ്യക്തമാക്കി. ശ്രീലങ്കക്ക് മാനുഷികസഹായം നല്‍കാനുള്ള ഇന്ത്യയുടെ സന്നദ്ധത ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറി ലളിത് മാന്‍സിങ് ചര്‍ച്ചയില്‍ ആവര്‍ത്തിച്ചു വ്യക്തമാക്കി.












Click it and Unblock the Notifications