കലാഭവന്‍ മണിക്കും പ്രവീണക്കും അറേബ്യന്‍ അവാര്‍ഡ്
തിരുവനന്തപുരം: യു.എ.ഇയിലെ പ്രമുഖ പത്രവിതരണസ്ഥാപനമായ പ്രസ് സെന്ററിന്റെയും അറേബ്യന്‍ മാസികയുടെയും ആഭിമുഖ്യത്തില്‍ ഏര്‍പ്പെടുത്തിയ അറേബ്യന്‍ ഫിലിം അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. മികച്ച നടനും നടിക്കുമുള്ള അവാര്‍ഡുകള്‍ കലാഭവന്‍ മണിക്കും പ്രവീണക്കും ലഭിച്ചു. വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്ന ചിത്രത്തിലെ അഭിനയത്തിനാണ് ഇരുവര്‍ക്കും അവാര്‍ഡ് ലഭിച്ചത്.
ഇതേ ചിത്രം തന്നെ വിനയന് മികച്ച സംവിധായകനുള്ള അവാര്‍ഡ് നേടികൊടുത്തു. 1,11,111 രൂപയും ശില്പവുമാണ് അവാര്‍ഡ്.
മികച്ച ചിത്രം വണ്ട്രും ചില വീട്ടുകാര്യങ്ങള്‍. ചിത്രത്തിന്റെ നിര്‍മ്മാതാവ് പി.വി. ഗംഗാധനന് 77,777 രൂപയും ശില്‍പ്പവും ലഭിക്കും.












Click it and Unblock the Notifications