നിയമസഭാതെരഞ്ഞെടുപ്പില്‍ തിരിച്ചറിയല്‍ കാര്‍ഡ് നിര്‍ബന്ധമാക്കും
തിരുവനന്തപുരം: കേരളത്തിലെ അടുത്ത നിയമസഭാതെരഞ്ഞെടുപ്പില്‍ തിരിച്ചറിയല്‍ കാര്‍ഡ് നിര്‍ബന്ധമാക്കും. ഇതു സംബന്ധിച്ച ഔദ്യോഗിക അറിയിപ്പ് തെരഞ്ഞെടുപ്പ് കമ്മീഷനില്‍ നിന്നും ചീഫ് ഇലക്ടറല്‍ ഓഫീസര്‍ പി.ജെ തോമസിന് ലഭിച്ചു.
തെരഞ്ഞെടുപ്പിന് തിരിച്ചറിയല്‍ കാര്‍ഡ് നിര്‍ബന്ധമാക്കാന്‍ ഉദ്ദേശിക്കുന്നതായും അതിനാല്‍ കാര്‍ഡ് വിതരണം പൂര്‍ത്തിയാക്കണമെന്നും അറിയിപ്പില്‍ പറഞ്ഞു. ഡിസംബറിന് മുമ്പ് കാര്‍ഡ് വിതരണം പൂര്‍ത്തിയാക്കാനാണ് നിര്‍ദ്ദേശം. ഇപ്പോള്‍തന്നെ 70 ശതമാനത്തോളം വോട്ടര്‍മാര്‍ക്ക് കാര്‍ഡ് വിതരണം ചെയ്തു കഴിഞ്ഞു. ബാക്കിയുള്ളവര്‍ക്ക് കാര്‍ഡ് വിതരണം ചെയ്യാനുള്ള നടപടി ഉടന്‍ ആരംഭിക്കും. കാര്‍ഡ് വിതരണത്തിന്റെ പുരോഗതി വിലയിരുത്താന്‍ അടുത്ത മാസം യോഗം ചേരും.












Click it and Unblock the Notifications