എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷ സമാപിച്ചു
തിരുവനന്തപുരം: ഈ വര്‍ഷത്തെ എഞ്ചിനിയറിംഗ് പ്രവേശന പരീക്ഷ സമാപിച്ചു. ബുധനാഴ്ചയും വ്യാഴാഴ്ചയുമായി 14 ജില്ലാ ആസ്ഥാനങ്ങളിലെ 86 കേന്ദ്രങ്ങളിലാണ് പരീക്ഷ നടന്നത്.
മൊത്തം 29864 കുട്ടികള്‍ പരീക്ഷയില്‍ പങ്കെടുത്തു. എന്‍ട്രന്‍സിന്റെ ഭാഗമായി നടക്കുന്ന ആര്‍ക്കിടെക്ചര്‍ (വാസ്തുവിദ്യ) അഭിരുചി പരീക്ഷ വെള്ളിയാഴ്ചയാണ്. 9406 വിദ്യാര്‍ത്ഥികള്‍ രജിസ്റര്‍ ചെയ്തിുണ്ട്.
എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷയിലെ ആദ്യ ദിവസമായ ബുധനാഴ്ച ഫിസിക്സും, കെമിസ്ട്രി പേപ്പറുകളിലും വ്യാഴാഴ്ച കണക്ക് പേപ്പറിലും പരീക്ഷ നടന്നു. 29, 30 തീയതികളിലാണ് മെഡിക്കല്‍ - അഗ്രികള്‍ച്ചറല്‍ എന്‍ട്രന്‍സ്. 71 കേന്ദ്രങ്ങളിലായി 24955 കുട്ടികള്‍ മെഡിക്കല്‍ പരീക്ഷ എഴുതും. 24ന് ഒന്നും രണ്ടും പേപ്പറുകളായ ഫിസിക്സും, കെമിസ്ട്രിയും 20ന് രണ്ടാം പേപ്പറായ ബയോളജിയും നടക്കും.












Click it and Unblock the Notifications