കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തിരുവനന്തപുരത്ത് വ്യോമസേന സജ്ജമായി

  • By Super
Google Oneindia Malayalam News

തിരുവനന്തപുരം: ജാഫ്നയില്‍ കുടുങ്ങിയ മുപ്പതിനായിരത്തിലധികം സൈനികരെ ഒഴിപ്പിക്കാന്‍ ശ്രീലങ്ക സഹായം തേടുകയാണെങ്കില്‍ ജാഫ്നയിലേക്കുള്ള വ്യോമസേനയുടെ സുപ്രധാനമായ നീക്കങ്ങള്‍ തിരുവനന്തപുരം കേന്ദ്രീകരിച്ചാവും. തിരുവനന്തപുരത്തിനു പുറമേ ബാംഗ്ളൂരില്‍ നിന്നും വ്യോമസേനാനീക്കങ്ങളുണ്ടാകും.

ബുധനാഴ്ച്ച തിരുവനന്തപുരത്ത് എയര്‍ഫോഴ്സ് സ്റേഷന്‍ കമാന്‍ഡര്‍മാരുടെ യോഗത്തില്‍ പങ്കെടുക്കാനെത്തിയ വ്യോമസേനാമേധാവി അനില്‍ യശ്വന്ത് ടിപ്നിസ് ഇതു സംബന്ധിച്ച് വ്യോമസേനാ ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തിയിരുന്നു. ദില്ലിയില്‍ നിന്ന് അടിയന്തിര സന്ദേശം ലഭിച്ചതിനെതുടര്‍ന്ന് സന്ദര്‍ശനം നാല് മണിക്കൂറിനുള്ളില്‍ പൂര്‍ത്തിയാക്കി വ്യോമസേനാമേധാവി മടങ്ങി. തിരുവനന്തപുരത്തെ ആക്കുളം വ്യോമകമാന്‍ഡില്‍ നിന്നും ബാംഗ്ളൂര്‍ സൈനിക വിമാനത്താവളത്തില്‍ നിന്നുമായിരിക്കും ജാഫ്നയിലേക്കുള്ള നീക്കങ്ങള്‍ നടത്തുക.

കൊച്ചി, വിശാഖപട്ടണം എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ച് നാവികസേനാനീക്കങ്ങളുണ്ടാവും. കൊച്ചി നാവിക ആസ്ഥാനത്ത് നിന്ന് കപ്പല്‍വ്യൂഹം വിശാഖപട്ടണം തുറമുഖത്തേക്ക് നീങ്ങിയിട്ടുണ്ട്. എന്നാല്‍ ഇത് സാധാരണയുള്ള സൈനികവിന്യാസം മാത്രമാണെന്നാണ് നാവികസേനാവൃത്തങ്ങള്‍ പറയുന്നത്.

ജാഫ്നയില്‍ നിന്നും ഒഴിപ്പിക്കുന്ന ശ്രീലങ്കന്‍ സൈനികരെ കേരളത്തിലേക്കോ കര്‍ണ്ണാടകത്തിലേക്കോ ആയിരിക്കും കൊണ്ടുവരിക. ശ്രീലങ്കന്‍ സൈനികരെ തമിഴ്നാട്ടില്‍ പ്രവേശിപ്പിക്കരുതെന്ന് മുഖ്യമന്ത്രി കരുണാനിധി ആവശ്യപ്പെട്ടതുകൊണ്ടാണിത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X