Get Updates
Get notified of breaking news, exclusive insights, and must-see stories!

മഹാസഖ്യത്തിന് പ്രസക്തിയില്ലെന്ന് നായനാര്‍

തിരുവനന്തപുരം: ഇടതുമുന്നണിക്കെതിരെ മഹാസഖ്യം രൂപീകരിക്കുന്നതിനു മുമ്പ് കോണ്‍ഗ്രസ്സും ബി.ജെ.പിയും സ്വന്തം കാര്യം നോക്കണമെന്ന് മുഖ്യമന്ത്രി നായനാര്‍. മുന്നണിക്കെതിരെ ഇറങ്ങിയിരിക്കുന്ന ഈ രണ്ടു പാര്‍ട്ടികളും ആഭ്യന്തരക്കുഴപ്പങ്ങള്‍ കൊണ്ട് പൊറുതിമുട്ടുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

കേരളത്തിലെ മാര്‍ക്സിസ്റ് ഫാസിസം അവസാനിപ്പിക്കാന്‍ പ്രതിപക്ഷകക്ഷികള്‍ ഒന്നിക്കണമെന്ന പ്രതിപക്ഷ നേതാവ് എ.കെ. ആന്റണിയുടെയും കേന്ദ്രമന്ത്രി ഒ. രാജഗോപാലിന്റെയും പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

കെ. കരുണാകരന്‍ നേതൃമാറ്റം ആവശ്യപ്പെട്ടതോടെ കോണ്‍ഗ്രസ്സില്‍ വീണ്ടും ഗ്രൂപ്പിസം ശക്തിയാര്‍ജിച്ചിരിക്കുകയാണ്. ബി.ജെ.പിയിലാകട്ടെ രാജഗോപാലിന്റെ നേതൃത്വത്തിലുള്ള ഗ്രൂപ്പിനെ ഒരു വശത്താക്കിയിരിക്കുകയാണ് സംസ്ഥാന പ്രസിഡണ്ട് സി.കെ. പത്മനാഭന്റെ ഗ്രൂപ്പുകാര്‍. കേരളത്തിലെ ജനങ്ങള്‍ ഇതിനെക്കുറിച്ചെല്ലാം ബോധവാന്മാരാണെന്ന് പാര്‍ട്ടി മുഖപത്രം ദേശാഭിമാനിയിലെഴുതിയ കോളത്തില്‍ അദ്ദേഹം പറഞ്ഞു.

ഇടതു മുന്നണി സര്‍ക്കാര്‍ ഹിന്ദു വിരുദ്ധ നിലപാടുകളാണ് സ്വീകരിക്കുന്നതെന്ന രാജഗോപാലിന്റെ പ്രസ്താവന അടിസ്ഥാനരഹിതമാണെന്ന് അദ്ദേഹം പറഞ്ഞു. ജനങ്ങളെ മതാടിസ്ഥാനത്തില്‍ വിഭജിക്കാനുള്ള കേന്ദ്രമന്ത്രിയുടെ ശ്രമം അദ്ദേഹം ചെയ്ത സത്യപ്രസ്താവനക്കും ഇന്ത്യന്‍ ഭരണഘടനക്കും വിരുദ്ധമാണെന്ന് നായനാര്‍ വ്യക്തമാക്കി.

1957-ലെ കമ്യൂണിസ്റ് സര്‍ക്കാരിനെതിരെ നടത്തിയതുപോലുള്ള വിമോചനസമരത്തിന് ഇന്ന് പ്രസക്തിയില്ല. അങ്ങനെയൊരു പ്രവൃത്തിയെ കേരളത്തിലെ ജനങ്ങള്‍ മുഖവിലക്കെടുക്കില്ല, അദ്ദേഹം പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+