എസ് എസ് എല്‍ സി പരീക്ഷാ ഫലം മേയ് 27 ന്
തിരുവനന്തപുരം: ഈ വര്‍ഷത്തെ എസ് എസ് എല്‍ സി പരീക്ഷാ ഫലം മേയ് 27ന് ഔദ്യോഗികമായി പ്രസിദ്ധീകരിക്കും. എന്നാല്‍ മാധ്യമങ്ങളുടെ സൗകര്യാര്‍ത്ഥം മേയ് 26ന് രാവിലെ തിരുവനന്തപുരത്ത് വെച്ചുള്ള പത്രസമ്മേളനത്തില്‍ വിദ്യാഭ്യാസ മന്ത്രി പി ജെ ജോസഫ് ഫലം പ്രഖ്യാപിക്കും.
ആദ്യ കണക്കുകള്‍ പ്രകാരം ഈ വര്‍ഷം എസ്.എസ്.എല്‍.സി പരീക്ഷയിലെ വിജയശതമാനം കൂടി. പരീക്ഷയെഴുതിയവരില്‍ 56.18 ശതമാനം പേരാണ് വിജയിച്ചത്. കഴിഞ്ഞ വര്‍ഷം 53.9 ആയിരുന്നു വിജയശതമാനം.
20,212 വിദ്യാര്‍ത്ഥികള്‍ക്ക് ഡിസ്റിംഗ്ഷന്‍ ലഭിച്ചു. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 1427 വിദ്യാര്‍ത്ഥികള്‍ കൂടുതലാണിത്. 58,276 വിദ്യാര്‍ത്ഥികള്‍ക്ക് ഫസ്റ് ക്ലാസ്സും 46,594 പേര്‍ക്ക് സെക്കന്‍ഡ് ക്ലാസ്സും കൂടുതലായി ലഭിച്ചു.
കഴിഞ്ഞ വര്‍ഷത്തെപ്പോലെ 25 മാര്‍ക്ക് വരെ മോഡറേഷന്‍ നല്‍കാന്‍ പരീക്ഷാ ബോര്‍ഡ് യോഗം തീരുമാനിച്ചിരുന്നു. ഈ വര്‍ഷം 4,50,676 വിദ്യാര്‍ത്ഥികള്‍ രജിസ്റര്‍ ചെയ്തങ്കിലും 4,48,364 പേരാണ് പരീക്ഷയെഴുതിയത്.
പരീക്ഷാ ഫലം വെള്ളിയാഴ്ച വൈകിട്ടോടെ ഈ സൈറ്റില്‍ ലഭ്യമാകും.












Click it and Unblock the Notifications