Get Updates
Get notified of breaking news, exclusive insights, and must-see stories!

യൂത്ത് കോണ്‍ഗ്രസ് പുന:സംഘടന തല്‍ക്കാലമില്ല

തിരുവനന്തപുരം: കേരളത്തിലെ യൂത്ത് കോണ്‍ഗ്രസ്സില്‍ തല്‍ക്കാലം പുന:സംഘടന വേണ്ടന്ന് യൂത്ത് കോണ്‍ഗ്രസ് അഖിലേന്ത്യാനേതൃത്വം തീരുമാനിച്ചു. ഈ തീരുമാനം കെ.സി. വേണുഗോപാലിനെ യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് മാറ്റണമെന്നാവശ്യപ്പെട്ട കരുണാകര വിഭാഗത്തിന് തിരിച്ചടിയായി.

നേരത്തെ യൂത്ത് കോണ്‍ഗ്രസുകാര്‍ ഗ്രൂപ്പ് തിരിഞ്ഞ് തൃശൂരിലും തിരുവനന്തപുരത്തുമായി നടത്താനിരുന്ന റാലികള്‍ അഖിലേന്ത്യാ പ്രസിഡന്റ് രണ്‍ദീപ് സിംഗ് സുര്‍ജെവാല ഇടപെട്ട് മാറ്റി വെപ്പിച്ചിരുന്നു. യൂത്ത് കോണ്‍ഗ്രസ് ഔദ്യോഗിക നേതൃത്വം 29ന് തിരുവനന്തപുരത്ത് ദേശരക്ഷാറാലി സംഘടിപ്പിക്കുവാനാണ് തീരുമാനിച്ചിരുന്നത്. ഇതില്‍ പങ്കെടുക്കേണ്ടിയിരുന്ന യൂത്ത് കോണ്‍ഗ്രസ് അഖിലേന്ത്യാ പ്രസിഡന്റ് രണ്‍ദീപ് സിംഗ് സുര്‍ജെവാലയുടെ അസൗകര്യം നിമിത്തമാണ് റാലി മാറ്റിവെച്ചതെന്നായിരുന്നു ഔദ്യോഗിക വിശദീകരണം. എന്നാല്‍ റാലി ഗ്രൂപ്പിസത്തിന് കാരണമാവുമെന്ന് മനസ്സിലാക്കിയാണ് യൂത്ത് കോണ്‍ഗ്രസ് അഖിലേന്ത്യാനേതൃത്വം നേരിട്ട് ഇടപെട്ട് റാലി മാറ്റിയത് എന്നാണറിയുന്നത്. തുടര്‍ന്ന് യൂത്ത് കോണ്‍ഗ്രസ് അഖിലേന്ത്യാനേതൃത്വത്തിന്റെ അഭ്യര്‍ത്ഥനയെതുടര്‍ന്ന് എതിര്‍ ഗ്രൂപ്പ് തൃശൂരില്‍ ജൂണ്‍ ഒന്നിന് സംഘടിപ്പിക്കാനിരുന്ന റാലിയും മാറ്റിവെച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+