Get Updates
Get notified of breaking news, exclusive insights, and must-see stories!

പുതിയ പ്രധാനമന്ത്രിയെ നിയമിക്കാന്‍ മഹാസഭ മാരയോടാവശ്യപ്പെട്ടു

സുവാ: ഇടക്കാല ഗവണ്‍മെന്റിനുള്ള പ്രധാനമന്ത്രിയെ നിയമിക്കാന്‍ ഫിജി മഹാസഭ പ്രസിഡണ്ട് റതു കമീസേസെ മാരയോടാവശ്യപ്പെട്ടു. വ്യാഴാഴ്ച സമാപിച്ച മഹാസഭയുടെ യോഗം അടുത്ത മൂന്നുവര്‍ഷത്തേക്കുള്ള ഗവണ്‍മെന്റ് രൂപീകരണപ്രവര്‍ത്തനങ്ങള്‍ നടത്താനാണ് മാരയോടാവശ്യപ്പെട്ടിട്ടുള്ളത്.

പ്രധാനമന്ത്രി മഹേന്ദ്ര ചൗധരി രാജിവെക്കുകയും ബന്ദികള്‍ മോചിതരാവുകയും ചെയ്താല്‍ വെള്ളിയാഴ്ച തന്നെ മാര പുതിയ പ്രധാനമന്ത്രിയെ നിയമിച്ചേക്കും. പുതിയ സര്‍ക്കാര്‍ തിങ്കളാഴ്ചയോടെ അധികാരമേല്‍ക്കും. അടുത്ത പൊതുതെരഞ്ഞെടുപ്പ് നടക്കുന്നതിന് മുമ്പ് ഇടക്കാലസര്‍ക്കാര്‍ ഭരണഘടന ഭേദഗതി ചെയ്യുമെന്ന് കരുതുന്നു.

പാര്‍ലമെന്റ് മന്ദിരത്തില്‍ പ്രധാനമന്ത്രിയെയും മറ്റുള്ളവരെയും ബന്ദിയാക്കിയിരിക്കുന്ന ജോര്‍ജ് സ്പെയ്റ്റിനെയും മഹാസഭയുടെ തീരുമാനം അറിയിച്ചിട്ടുണ്ട്. എന്നാല്‍ സ്പെയ്റ്റിനും കൂട്ടാളികള്‍ക്കും ഈ നിര്‍ദേശം സ്വീകാര്യമാണോ എന്നറിവായിട്ടില്ല. എന്തുതന്നെയായാലും സ്പെയ്റ്റ് പക്ഷത്തിന് സ്വീകാര്യമായ ഒരു പ്രധാനമന്ത്രിയായിരിക്കും ഫിജിയില്‍ പുതുതായി അധികാരമേല്‍ക്കുക.

മഹാസഭയുടെ തീരുമാനം കോമണ്‍വെല്‍ത്ത് സെക്രട്ടറി ജനറല്‍ ഡോണ്‍ മാക്കിന്നനെയും യു.എന്‍. പ്രത്യേക ദൂതന്‍ സെര്‍ഗി ദി മെല്ലോയെയും പ്രസിഡണ്ട് മാര അറിയിച്ചിട്ടുണ്ട്. നേരത്തെ മഹാസഭ പ്രസിഡണ്ട് മാരയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+