ശ്രീലങ്കയില്‍ യുദ്ധത്തില്‍ 24 പേര്‍ കൊല്ലപ്പെട്ടു
കൊളംബോ: ശ്രീലങ്കയില്‍ വടക്കന്‍ ജാഫ്നയില്‍ നിന്നും കിഴക്കന്‍ ബാത്തിക്കലോവയിലേക്ക് വ്യാപിച്ചിരിക്കുന്ന യുദ്ധത്തില്‍ രണ്ടു നാട്ടുകാരടക്കം 24 പേര്‍ കൊല്ലപ്പെടുകയും അമ്പതിലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
കിഴക്കന്‍ ബാത്തിക്കലോവയിലെ ഒരു ഗ്രാമത്തില്‍ വ്യാഴാഴ്ച്ച പുലികള്‍ നടത്തിയ ആക്രമണത്തില്‍ രണ്ടു കുട്ടികളുള്‍പ്പെടെ ആറു നാട്ടുകാര്‍ മരിച്ചുവെന്ന് ഒരു സര്‍ക്കാര്‍ വക്താവ് പറഞ്ഞു. രണ്ടു കുട്ടികളടക്കം ഗുരുതരമായി പരിക്കേറ്റ മൂന്നു പേരെ ബാത്തിക്കലോവ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ബുധനാഴ്ച്ചത്തെ പുലികളുടെ ആക്രമണത്തില്‍ എട്ടു സൈനികരും ആറു നാട്ടുകാരും കൊല്ലപ്പെട്ടു. പരിക്ക് പറ്റിയ 46 പേരില്‍ അഞ്ചു ഓഫീസര്‍മാരും മൂന്ന് നാട്ടുകാരും ഉള്‍പ്പെടുന്നു.
വാണ്ണിയില്‍ അഞ്ചു പുലികളെ സൈനികര്‍ കൊലപ്പെടുത്തി. ആക്രമണത്തില്‍ ഒരു സൈനികന് പരിക്കേറ്റു.












Click it and Unblock the Notifications