സഭയുടെ നിര്‍ദേശങ്ങള്‍ സ്വീകാര്യമല്ലെന്ന് സ്പെയ്റ്റ്
സുവാ: ഫിജിയില്‍ ഇടക്കാല സര്‍ക്കാര്‍ രൂപീകരിക്കാനുള്ള മഹാ സഭയുടെ തീരുമാനം സ്വീകാര്യമല്ലെന്ന് അട്ടിമറിക്ക് നേതൃത്വം നല്‍കിയ ജോര്‍ജ് സ്പെയ്റ്റ്. കൂടാതെ പുതിയ ആവശ്യങ്ങള്‍ മഹാസഭയുടെ മുന്നില്‍ അവതരിപ്പിക്കാന്‍ സ്പെയ്റ്റും കൂട്ടരും തയ്യാറെടുക്കുകയാണെന്നും റിപ്പോര്‍ട്ടുണ്ട്.
തങ്ങള്‍ നിര്‍ദേശങ്ങളല്ല ആഗ്രഹിക്കുന്നതെന്നും പ്രസിഡണ്ട് റതു കമീസേസെ മാര രാജിവെക്കാതെ ഒരു നിര്‍ദേശങ്ങളും പരിഗണിക്കാനാവില്ലെന്നും സ്പെയ്റ്റിന്റെ വക്താവ് പെവേലി റിനാകമ പറഞ്ഞു. ഭരണഘടന പുനഃസംഘടിപ്പിക്കണമെന്നും റിനാകമ ആവശ്യപ്പെട്ടു.
അട്ടിമറിക്ക് നേതൃത്വം നല്‍കിയ സ്പെയ്റ്റിന് മാപ്പ് നല്‍കാനും ഒരു ഇടക്കാല സര്‍ക്കാര്‍ രൂപീകരിക്കാനും മഹാസഭ പ്രസിഡണ്ട് മാരയെ വ്യാഴാഴ്ച ചുമതലപ്പെടുത്തിയിരുന്നു. പുതിയതായി നിയമിതനാകുന്ന പ്രധാനമന്ത്രിയും സര്‍ക്കാരും സ്പെയ്റ്റിനും കൂട്ടാളികള്‍ക്കും സ്വീകാര്യരായിരിക്കണമെന്നും അവരുടെ നിര്‍ദേശങ്ങള്‍ ഉള്‍ക്കൊള്ളിച്ച് 1997-ലെ ഭരണഘടന പുനഃസംഘടിപ്പിക്കണമെന്നും സഭ നിഷ്കര്‍ഷിച്ചു.
സഭയുടെ ഇത്തരത്തിലുള്ള നിര്‍ദേശങ്ങള്‍ അന്താരാഷ്ട്ര നയതന്ത്രഞ്ജരെ അത്ഭുതപ്പെടുത്തിയിരിക്കുകയാണ്.












Click it and Unblock the Notifications