ഒന്നാം റാങ്കുകാരിക്ക് പത്രപ്രവര്‍ത്തകയാകണം; രണ്ടാം റാങ്കുകാരിയുടെ ലക്ഷ്യം ഐ.എ.എസ്
തിരുവനന്തപുരം: ഒന്നാം റാങ്ക് നേടിയ കാര്‍മല്‍ ഗേള്‍സ് ഹൈസ്കൂളിലെ സി. ഗൗരിക്ക് പത്രപ്രവര്‍ത്തകയാകാനാണ് ആഗ്രഹം. വാരികകളിലെ അന്വേഷണാത്മക റിപ്പോര്‍ട്ടുകള്‍ വായിച്ചാണ് ഗൗരിയുടെ മനസ്സില്‍ ഈ ആഗ്രഹം മുളച്ചത്.
ഇംഗ്ലീഷ് പ്രസംഗ മത്സരത്തില്‍ ജില്ലാതലത്തില്‍ രണ്ടാം സമ്മാനം കരസ്ഥമാക്കിയിട്ടുള്ള ഗൗരിയുടെ ഇഷ്ടവിനോദങ്ങളിലൊന്ന് വായനയാണ്. പ്ലസ് ടുവില്‍ ഫസ്റ് ഗ്രൂപ്പെടുത്ത് പഠിക്കുവാനാണ് തീരുമാനം.
ഗൗരിയുടെ അച്ഛന്‍ എന്‍. സുന്ദരേശന്‍ കെ.എസ്.ഇ.ബിയില്‍ എക്സിക്യൂട്ടീവ് എഞ്ചിനീയറാണ്. അമ്മ പാര്‍വതി മെഡിക്കല്‍ കോളേജിലെ അസിസ്റന്റ് പ്രൊഫസറും. സഹോദരന്‍ സുബ്രഹ്മണ്യന്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്.
രണ്ടാം റാങ്കുകാരി അപര്‍ണ്ണയ്ക്ക് ഐ.എ.എസ് ഉദ്യോഗസ്ഥയാവാനാണ് താല്പര്യം. പ്രീഡിഗ്രിയ്ക്ക് ഫസ്റ് ഗ്രൂപ്പെടുത്ത് തുടര്‍ന്ന് പഠിക്കാനാണ് അപര്‍ണ്ണ ആഗ്രഹിക്കുന്നത്. വായനയും സിനിമ കാണലുമാണ് പ്രധാന വിനോദങ്ങള്‍.
മോഹന്‍ലാലിന്റെ അയല്‍ക്കാരിയായ അപര്‍ണ്ണ പ്രവീണയുടെ ആരാധികയാണ്. ടി.വിയില്‍ ക്രിക്കറ്റ് കാണലാണ് അപര്‍ണ്ണയുടെ മറ്റൊരു വിനോദം.












Click it and Unblock the Notifications