പാര്‍ട്ടികെട്ടിടങ്ങളുടെ പേരില്‍ ആര്‍.എസ്.പി വിഭാഗങ്ങള്‍ തമ്മില്‍ പോര്
തിരുവനന്തപുരം: പാര്‍ട്ടി കെട്ടിടങ്ങളുടെ ഉടമസ്ഥാവകാശത്തെ ചൊല്ലി ആര്‍.എസ്.പിയും ആര്‍.എസ്.പി(ബി)യും തമ്മില്‍ പോരടിക്കാനൊരുങ്ങുന്നു.
ബേബിജോണ്‍ ഷഷ്ടിപൂര്‍ത്തി സ്മാരകമായി പാര്‍ട്ടി നിര്‍മ്മിച്ച കമ്മ്യൂണിറ്റി ഹാളും വസ്തുക്കളും ബേബിജോണ്‍ സ്വന്തം പേരിലേക്ക് മാറ്റിയെന്ന് ആര്‍.എസ്.പി സംസ്ഥാന ജനറല്‍ സെക്രട്ടറി ടി.ജെ ചന്ദ്രചൂഡന്‍ ആരോപിച്ചു. ഇതിനെതിരെ കോടതിയെ സമീപിക്കുമെന്നും അദ്ദേഹം പറഞ്ഞു.
എന്നാല്‍ ബേബി ജോണിന്റെ പേരിലുള്ള ആര്‍.എസ്.പിയുടെ എല്ലാ വസ്തുവകകളും കെട്ടിടങ്ങളും പിടിച്ചെടുക്കുമെന്നാണ് ആര്‍.എസ്.പി(ബി) നേതാക്കള്‍ പറയുന്നത്. തിരുവനന്തപുരത്തെ സംസ്ഥാനക്കമ്മറ്റി ഓഫീസ്, കൊല്ലം, തിരുവനന്തപുരം ജില്ലാകമ്മറ്റി ഓഫീസുകള്‍ എന്നിവ പിടിച്ചെടുക്കുമെന്ന് എം.എല്‍.എമാരായ ബാബു ദിവാകരനും താമരാക്ഷനും കൊല്ലത്ത് നടത്തിയ പത്രസമ്മേളനത്തില്‍ പറഞ്ഞിരുന്നു.
ഇതോടെ പാര്‍ട്ടി ആസ്ഥാനങ്ങളുടെ പേരില്‍ ഇരു വിഭാഗങ്ങളും പോരടിക്കാനൊരുങ്ങിയിരിക്കുകയാണെന്ന ്വ്യക്തമായി.












Click it and Unblock the Notifications