എസ്.എസ്.എല്‍.സി: ഗൗരിക്കും നിതിനും ഒന്നാം റാങ്ക്
തിരുവനന്തപുരം: ഈ വര്‍ഷത്തെ എസ്.എസ്.എല്‍.സി പരീക്ഷയില്‍ തിരുവനന്തപുരം കാര്‍മല്‍ ഗേള്‍സ് ഹൈസ്കൂളിലെ ഗൗരി എസും കോഴിക്കോട് സില്‍വര്‍ ഹില്‍സ് ഹൈസ്കൂളിലെ നിതിന്‍ മാത്യുവും ഒന്നാം റാങ്ക് പങ്കിട്ടു. 588 മാര്‍ക്കാണ് ഇവര്‍ക്ക് ലഭിച്ചത്.
രണ്ടാംറാങ്കിന് നാല് അവകാശികളുണ്ട്. 587 മാര്‍ക്ക് വീതം നേടിയ ആല്‍ഫി ഫ്രാന്‍സിസ് പി (സേക്രഡ് ഹാര്‍ട്ട് സി.ജി.എച്ച്.എസ്, തൃശൂര്‍), ബാലാജി എസ് (സില്‍വര്‍ ഹില്‍സ് എച്ച്.എസ്, കോഴിക്കോട്), അപര്‍ണ്ണ എന്‍ (ഹോളി എഞ്ചല്‍സ് കോണ്‍വെന്റ്, തിരുവനന്തപുരം), അന്‍ജു മാമ്പുള്ളി (എല്‍.എഫ്.സി.ജി. എച്ച്.എസ്, മമ്മിയൂര്‍) എന്നിവര്‍ക്കാണ് നാലാം റാങ്ക്.
586 മാര്‍ക്ക് വീതം നേടിയ ദിവ്യ എസ്. അയ്യര്‍ (ഹോളി എഞ്ചല്‍സ് സി.എച്ച്.എസ്, തിരുവനന്തപുരം), അഞ്ജലി എസ് (ഡിപോള്‍ ഇ.എം.എച്ച്.എസ്. തൊടുപുഴ), സീതാസുധ ഡി. റാവു (സേക്രഡ് ഹാര്‍ട്ട് സി.ജി.എച്ച്.എസ്, തൃശൂര്‍) എന്നിവര്‍ക്കാണ് മൂന്നാം റാങ്ക്.