കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എസ്.എസ്.എല്‍.സി: ഗൗരിക്കും നിതിനും ഒന്നാം റാങ്ക്

  • By Staff
Google Oneindia Malayalam News

ഒന്നാം റാങ്ക് നേടിയ ഗൗരി കെ.എസ്.ഇ.ബി. എഞ്ചിനീയറായ തിരുവനന്തപുരം തൈക്കാട് ഇലങ്കം നഗറിലെ കൈലാസത്തിലെ പി. സുന്ദരേശന്റെയും തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ അസിസ്റന്റ് പ്രൊഫസറായ ജി. പാര്‍വതിയുടെയും മകളാണ്. ഒന്നാം റാങ്ക് പങ്കിട്ട നിതിന്‍ മാത്യു കോഴിക്കോട് മലാപറമ്പിലെ മറിയാമ്മ മാത്യുവിന്റെ മകനാണ്.

2540 കേന്ദ്രങ്ങളിലായി 560541 പേരാണ് ഇക്കുറി എസ്.എസ്.എല്‍.സി. പരീക്ഷ എഴുതിയത്. അതില്‍ 308484 പേര്‍ പാസ്സായി. വിജയശതമാനം 56.18. കഴിഞ്ഞ വര്‍ഷം ഇത് 53.99 ശതമാനമായിരുന്നു. മോഡറേഷനില്ലാതെ 42.89 ശതമാനം പേര്‍ വിജയിച്ചു. 20212 പേര്‍ക്ക് ഡിസ്റിംഗ്ഷനുണ്ട്. 58276 പേര്‍ ഫസ്റ് ക്ലാസ്സും 40591 പേര്‍ സെക്കന്റ് ക്ലാസ്സും നേടി.

ഇത്തവണ നൂറുമേനി 223 സ്കൂളുകള്‍ക്കാണ് ലഭിച്ചത്. ഇതില്‍ ഏഴെണ്ണം സര്‍ക്കാര്‍ സ്കൂളുകളാണ്. നൂറു ശതമാനം വിജയം കൈവരിച്ച സ്കൂളുകള്‍ ഏറ്റവും കൂടുതല്‍ ഏറണാകുളം ജില്ലയില്‍ നിന്നാണ്. ഗള്‍ഫിലെ ഒമ്പത് സ്കൂളുകള്‍ നൂറു ശതമാനം വിജയം കൊയ്തു.

ഒരു വിദ്യാര്‍ത്ഥിപോലും വിജയിപ്പിക്കാ ത്ത സ്കൂളുകള്‍ ഇല്ലെന്നതാണ് ഈ വര്‍ഷത്തെ ഫലത്തിന്റെ സവിശേഷത. ഈ വര്‍ഷം 1042 സ്കൂളുകള്‍ സര്‍ക്കാര്‍ ദത്തെടുത്തതിനാലാണ് ഇപ്രാവശ്യം ഈ നേട്ടം കൈവരിക്കാന്‍ സാധിച്ചതെന്നെ തിരുവനന്തപുരത്ത് ഫലം പ്രഖ്യാപിച്ച വിദ്യാഭ്യാസമന്ത്രി പി.ജെ. ജോസഫ് പറഞ്ഞു. കഴിഞ്ഞ വര്‍ഷം മൂന്ന് സ്കൂളുകളില്‍ ഒരു കുട്ടിപോലും വിജയിച്ചിരുന്നില്ല. അഞ്ചു ശതമാനത്തില്‍ താഴെ വിജയമുള്ള സ്കൂളുകളുടെ എണ്ണം നാലില്‍ നിന്ന് രണ്ടായി കുറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X