ഫിജി: സ്പെയ്റ്റ് മഹാസഭാ മേധാവികളെ വെള്ളിയാഴ്ച കാണും
സുവാ: തന്റെ പുതിയ നിര്‍ദേശങ്ങള്‍ അവതരിപ്പിക്കാനായി ഫിജി അട്ടിമറി നേതാവ് ജോര്‍ജ് സ്പെയ്റ്റ് മഹാസഭാ മേധാവികളെ വെള്ളിയാഴ്ച വൈകീട്ട് കാണും. കഴിഞ്ഞ വെള്ളിയാഴ്ച ആരംഭിച്ച അട്ടിമറി നാടകം അവസാനിപ്പിക്കാന്‍ സ്പെയ്റ്റിന് മാപ്പ് നല്‍കാനും ഇടക്കാല സര്‍ക്കാര്‍ രൂപീകരിക്കാനും മഹാസഭ പ്രസിഡണ്ടിനെ ചുമതലപ്പെടുത്തിയിരുന്നു.
എന്നാല്‍ സഭയുടെ നിര്‍ദേശങ്ങള്‍ നിരാകരിച്ച സ്പെയ്റ്റ് ഇപ്പോള്‍ പുതിയ നിര്‍ദേശങ്ങള്‍ മുന്നോട്ടു വെക്കുകയാണ്. നിര്‍ദേശങ്ങള്‍ നിരാകരിച്ചതോടൊപ്പം പ്രസിഡണ്ട് റതു കമീസേസെ മാരയും വൈസ് പ്രസിഡണ്ട് റതു ജോസെഫാ ഇലോലോയും രാജിവെക്കണമെന്നും സ്പെയ്റ്റ് ആവശ്യപ്പെട്ടു.
സ്പെയ്റ്റിന്റെ സംഘത്തിലെ എല്ലാവര്‍ക്കും നിരുപാധിക മാപ്പ് നല്‍കണമെന്നതാണ് പുതിയ നിര്‍ദേശങ്ങളില്‍ ഒന്ന്. മഹാസഭ സ്പെയ്റ്റിനും കൂട്ടര്‍ക്കും പൊതുമാപ്പ് ആണ് നിര്‍ദേശിച്ചിരുന്നത്. അതുപ്രകാരം കോടതിയില്‍ വിചാരണ കഴിഞ്ഞ് ശിക്ഷ ലഭിച്ചശേഷമാണ് പ്രസിഡണ്ട് മാപ്പ് നല്‍കുക.
1997-ലെ ഭരണ ഘടന ഭേദഗതി ചെയ്യുന്നതിനു പകരം പിന്‍വലിക്കണമെന്നതാണ് മറ്റൊരു നിര്‍ദേശം.












Click it and Unblock the Notifications