Get Updates
Get notified of breaking news, exclusive insights, and must-see stories!

കേന്ദ്രമന്ത്രിസഭ വികസിപ്പിച്ചു; നിതീഷ്കുമാര്‍ വീണ്ടും മന്ത്രി

ദില്ലി: കേന്ദ്രമന്ത്രിസഭ ശനിയാഴ്ച്ച വികസിപ്പിച്ചു. സമതാ പാര്‍ട്ടി നേതാവ് നിതീഷ്കുമാറിനെ മന്ത്രിസഭയില്‍ വീണ്ടും ഉള്‍പ്പെടുത്തി. ബിജു ജനതാദളിള്‍ നിന്നും കാബിനറ്റ് മന്ത്രിയായി അരുണ്‍ സേത്തിയും സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രിയായി ബ്രിജ് കിഷോര്‍ ത്രിപാഠിയും സ്ഥാനമേറ്റു.

ഉരുക്കുവകുപ്പിന്റെ സ്വതന്ത്രചുമതലയുള്ള സഹമന്ത്രി ദിലീപ് റായി രാഷ്്ട്രപതി കെ.ആര്‍. നാരായണന് രാജി സമര്‍പ്പിച്ചു. നവീന്‍പട് നായികിന്റെ നിര്‍ദേശ പ്രകാരമാണ് ദിലീപ് റായി മന്ത്രിസഭയില്‍ നിന്ന് ഒഴിവാക്കപ്പെട്ടതെന്ന് കരുതുന്നു. പ്രധാനമന്ത്രി വാജ്പേയിയുടെ ഉപദേശമനുസരിച്ച് രാഷ്ട്രപതി രാജി സ്വീകരിച്ചു.

രാഷ്ട്രപതി ഭവനില്‍ നടന്ന രാവിലെ ചടങ്ങില്‍ മൂന്ന് മന്ത്രിമാര്‍ക്കും രാഷ്ട്രപതി കെ.ആര്‍.നാരായണന്‍ സത്യവാചകം ചൊല്ലികൊടുത്തു. പ്രതീക്ഷിച്ചതില്‍ നിന്നും വ്യത്യസ്തമായി ബി.ജെ.പിയില്‍ നിന്നാരെയും മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയില്ല.

നവീന്‍ പട്നായിക് രാജിവെച്ച ഒഴിവിലേക്കാണ് അരുണ്‍ സേത്തി മന്ത്രിയായി സ്ഥാനമേറ്റത്. ഖനി വകുപ്പിന്റെ ചുമതലയാണ് അദ്ദേഹത്തിന്. ദിലീപ് റായി രാജിവെച്ച ഉരുക്കുവകുപ്പിന്റെ സ്വതന്ത്രചുമതലയുള്ള സഹമന്ത്രിസ്ഥാനമായിരിക്കും കിഷോര്‍ ത്രിപാഠി ഏറ്റെടുക്കുക.

ഇതോടെ കേന്ദ്രമന്ത്രിസഭയിലെ അംഗങ്ങളുടെ എണ്ണം 74 ആയി. ഇതില്‍ 29 കാബിനറ്റ് മന്ത്രിമാരും ഏഴ് സ്വതന്ത്രചുമതലയുള്ള സഹമന്ത്രിമാരും 38 സഹമന്ത്രിമാരുമാണുള്ളത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+